മനാമ: യു.എസ് ഫാർമ കമ്പനിയായ ഫെെസർ വികസിപ്പിച്ച കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിനായി അനുമതി നൽകി ബഹറിൻ. ഫെെസറിന്റെ വാ‌ക്സിൻ ഉപയോഗിക്കാൻ അനുമതി നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ബഹറിൻ. കഴിഞ്ഞ ആഴ്‌ച യു.കെ ഫെെസറിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.

ഫെെസറുമായി ബന്ധപ്പെട്ട എല്ലാ ഡേറ്റയും സമഗ്രമായി വിശകലനം ചെയ്‌ത ശേഷമാണ് ബഹറിന്റെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ഇതിന് അംഗീകാരം നൽകിയത്. നേരത്തെ സിനോഫാറം നിർമ്മിച്ച ചൈനീസ് വാക്‌സിന് അടിയന്തര ഉപയോഗത്തിനായി ബഹറിൻ അംഗീകാരം നൽകിയിരുന്നു.
എന്നാൽ എത്ര ഡോസ് വീതം വാക്‌സിനാണ് നൽകുന്നത് എന്നത് സംബന്ധിച്ച വിവരം ബഹറിൻ പുറത്തുവിട്ടിട്ടില്ല.ഫെെസർ നടത്തിയ ട്രയൽ പരീക്ഷണങ്ങളിൽ വാക്‌സിൻ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് യു.കെയും ബഹ്റിനും അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here