ദു​ബൈ: പാ​സ്​​പോ​​ർ​​ട്ടോ മ​റ്റു​ രേ​ഖ​ക​ളോ ഇ​ല്ലാ​തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യെ​ക്കു​റി​ച്ച്​ ചി​ന്തി​ച്ചി​ട്ടു​ണ്ടോ. എ​ങ്കി​ൽ, അ​ത്​ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ ദു​ബൈ വി​മാ​ന​ത്താ​വ​ളം. ബ​യോ​മെ​ട്രി​ക്​ സം​വി​ധാ​ന​ത്തി​ലൂ​െ​ട യാ​ത്ര​ക്കാ​ര​നെ തി​രി​ച്ച​റി​യു​ന്ന സ്​​മാ​ർ​ട്ട്​ ട​ണ​ൽ സം​വി​ധാ​നം ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ട​ങ്ങി.

ആ​ദ്യ​ഘ​ട്ട​മാ​യി എ​മി​റേ​റ്റ്​​സ്​ എ​യ​ർ​െ​ലെ​ൻ​സി​ലെ ബി​സി​ന​സ്​ ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ ഈ ​സൗ​ക​ര്യം ഏ​​ർ​പ്പെ​ടു​ത്തു​ന്ന​ത്. വൈ​കാ​തെ​ത​ന്നെ മ​റ്റ്​ എ​യ​ർ​െ​ലെ​ൻ​സു​ക​ളി​ലും ഇ​ത്​ ന​ട​പ്പാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ. ഒ​രു ത​വ​ണ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ സ്​​മാ​ർ​ട്ട്​ ട​ണ​ലി​ലൂ​ടെ പോ​യ​വ​ർ​ക്ക്​ പി​ന്നീ​ട്​ പാ​സ്​​പോ​ർ​ട്ടി​ല്ലാ​തെ പോ​കാ​നു​ള്ള സം​വി​ധാ​ന​മാ​ണ്​​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ ​െറ​സി​ഡ​ൻ​സി ആ​ൻ​ഡ്​ ഫോ​റി​നേ​ഴ്​​സ്​ അ​ഫ​യേ​ഴ്​​സാ​ണ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ)​ ഈ ​സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്.

എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഞൊ​ടി​യി​ട​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ്​ ഇ​തി​െൻറ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. 122 സ്​​മാ​ർ​ട്ട്​ ഗേ​റ്റു​ക​ളാ​ണ്​ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ക്ക്​ ഇ​ൻ ചെ​യ്യു​ന്ന സ​മ​യ​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​താ​ൽ പി​ന്നീ​ട്​ യാ​ത്ര സ്​​മാ​ർ​ട്ട്​ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ്. ഇ​വി​ടെ​യൊ​ന്നും പാ​സ്​​പോ​ർ​​ട്ടോ ടി​ക്ക​​റ്റോ കാ​ണി​ക്കേ​ണ്ട​തി​ല്ല. ഇ​വി​ടെ​യു​ള്ള കാ​മ​റ​ക​ൾ യാ​ത്ര​ക്കാ​രെ തി​രി​ച്ച​റി​യു​ക​യും ഗേ​റ്റ്​ ത​നി​യെ തു​റ​ക്കു​ക​യും ചെ​യ്യും. ഓ​രോ ചെ​ക്ക്​ ഇ​ൻ പോ​യ​ൻ​റു​ക​ളി​ലും 5-10 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ഴി​യും. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​നാ​കും. നേ​ര​േ​ത്ത ജൈ​ടെ​ക്​​സ്​ ഫെ​സ്​​റ്റി​ൽ ഇ​ത്​ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

മി​ഡി​ൽ ഇൗ​സ്​​റ്റി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്ത്​ ഏ​റ്റ​വു​മ​ധി​കം സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന വി​മാ​ന​ത്താ​വ​ള​മാ​ണ്​ ദു​ബൈ. കോ​വി​ഡി​െൻറ പി​ടി​യി​ല​മ​ർ​ന്ന​ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യി​ൽ​നി​ന്ന്​ മാ​ത്രം 43 ല​ക്ഷം പേ​രാ​ണ്​ ദു​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​ചെ​യ്​​ത​ത്. ഈ ​വ​ർ​ഷം എ​ക്​​സ്​​പോ 2020 ന​ട​ക്കാ​നു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ വി​ദേ​ശി​ക​ൾ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ തി​ര​ക്ക്​ ഒ​ഴി​വാ​ക്കാ​നും സു​ര​ക്ഷി​ത​മാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും സ്​​മാ​ർ​ട്ട്​ ട​ണ​ൽ സം​വി​ധാ​നം ഗു​ണം​ചെ​യ്യും.

യാ​ത്ര​ക്കാ​രു​ടെ മു​ഖ​മാ​ണ്​ ഞ​ങ്ങ​ളു​ടെ പാ​സ്​​പോ​ർ​​ട്ടെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ​മു​ഹ​മ്മ​ദ്​ അ​ഹ്​​മ​ദ്​ അ​ൽ മ​റി പ​റ​ഞ്ഞു. ഭാ​വി​യി​ൽ എ​മി​ഗ്രേ​ഷ​ൻ പൂ​ർ​ണ​മാ​യും ഓ​​ട്ടോ​മാ​റ്റി​ക്കാ​യി ന​ട​ക്കു​ന്ന സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ്​​മാ​ർ​ട്ട്​ ട​ണ​ലി​െൻറ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഫ്യൂ​ച്ച​ർ ബോ​ർ​ഡേ​ഴ്​​സ്​ ഡി​പ്പാ​ർ​ട്​​മെൻറ്​ ഡ​യ​റ​ക്​​ട​ർ നൂ​റ സ​ലീം അ​ൽ മ​സ്​​റൂ​യി വി​വ​രി​ച്ചു.

നടപടികൾ ഇങ്ങനെ

ആദ്യമായി യാത്ര ചെയ്യുന്നവർ ചെക്ക്​ ഇൻ സമയത്ത്​ പാസ്​പോർട്ട്​ നൽകി രജിസ്​റ്റർ ചെയ്യണം.

പിന്നീടുള്ള യാത്രകളിൽ പാസ്​പോർട്ടി​െൻറ ആവശ്യമില്ല. ചെക്ക്​ ഇൻ പൊയൻറിൽ മുഖം സ്​കാൻ ചെയ്​താൽ മതിയാവും.

പാസ്​പോർട്ടി​െൻറ കാലാവധി കഴിയു​േമ്പാൾ വീണ്ടും രജിസ്​റ്റർ ചെയ്യണം.

ചെക്ക്​ ഇൻ ചെയ്​ത ശേഷം ബോർഡിങ്​ പാസുമായി അടുത്ത ഗേറ്റിലേക്ക്​ നടക്കാം.

ഇവിടെയൊന്നും രേഖകൾ കാണിക്കേണ്ടതില്ല

യാത്രക്കാരു​െട മുഖം തിരിച്ചറിയുന്നതോടെ ഓരേ ഗേറ്റും താനെ തുറക്കും.

മുഖം സ്കാൻ ചെയ്യുന്നതിനായി സ്മാർട്ട് ഗേറ്റുകളിൽ എത്തുമ്പോൾ മാസ്കുകൾ നീക്കണം

17 വയസ്സിനു മുകളിലുള്ള യാത്രക്കാർക്ക് ബയോമെട്രിക് പാതയിൽ രജിസ്്റ്റർ ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here