മാവൂർ: ഓൺലൈൻക്ലാസുകളും ഓൺലൈൻ ഗെയിമുകളിലും മറ്റ് കലാപരിപാടികളിലും മുഴുകുന്ന കുട്ടികളിൽ നിന്ന് വേറിട്ടൊരു മാതൃകയായി മാറുകയാണ് കോഴിക്കോട് എൻ.ഐ.ടിക്ക് സമീപത്തെ ചേനോത്ത് പുണ്യശ്രീയിലെ പുണ്യ എന്ന ഈ പന്ത്രണ്ടുകാരി.

സ്പ്രിങ്ങ് വാലി സ്കൂളിൽ
ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കി ഓൺലൈനിലൂടെ വാക്സിൻ സ്ലോട്ട് എടുത്തു നൽകി പ്രദേശത്തുകാർക്ക് സഹായികമാകുകയാണ്. ഇതിനോടകം 200 ലധികം പേർക്ക് വാക്സിൻ സ്ലോട്ട് എടുത്തു കൊടുത്തിട്ടുണ്ട് പുണ്യ.

കൂടുതലും 45 വയസ്സിന് മുകളിലുള്ളവർക്കും, ഇപ്പോൾ 18 വയസ്സിന് മുകളിലുള്ളവർക്കുമെല്ലാം സ്ലോട്ട് അനായാസത്തിൽ ലഭ്യമാക്കി കൊടുക്കുന്നു.
മുത്തച്ഛനും മുത്തശ്ശിക്കും വാക്സിൻ സ്ലോട്ട് എടുത്തു കൊടുത്തിട്ടാണ് പുണ്യയുടെ തുടക്കം.
ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമായി വന്നപ്പോൾ പ്രായമായവർക്ക് രജിസ്ട്രേഷനെ കുറിച്ച് സാങ്കേതികവിദ്യകൾ അറിയാത്തതുകൊണ്ട് വളരെ ബുദ്ധിമുട്ടുന്നതും കഷ്ടപ്പെടുന്നതും കണ്ട പുണ്യ വെറുതെ ഫോണിൽ കാണിച്ചിരിക്കുന്ന സമയം കൊണ്ട് തന്നാലാവുന്നത് മറ്റുള്ളവർക്കുകൂടി ചെയ്ത് സഹായിക്കുകയാണ്.

പ്രായത്തിനപ്പുറം പക്വത കാണിക്കുന്ന ഈ കൊച്ചു മിടുക്കി വായനയിലും സംഗീതത്തിലും താരമാണ്.
കൂടാതെ വാക്സിൻ കാലത്ത് പ്രധാനമന്ത്രിക്ക് കത്തയച്ചും കോവാക്സിനെക്കുറിച്ചള്ള
ആളുകൾക്കിടയിലെ തെറ്റിദ്ധാരണ മാറ്റുന്നതിനായി മൻകി ബാദിലൂടെ ജനങ്ങൾക്ക് ബോധവൽക്കരണം നൽകാൻ ആവശ്യപ്പെട്ടു.

ഈ കോവിഡ് കാലത്ത് തന്നാൽ ആവുന്നതെല്ലാം ചെയ്യുകയാണ് പുണ്യ.
ഇതിന് മറുപടി ലഭിച്ചതുമെല്ലാം പുണ്യയ്ക്ക് ഇരട്ടി സന്തോഷം നൽകുന്നതാണ്. പുണ്യ യുടെ എല്ലാ പ്രവർത്തിയിലും കൂട്ടായി വക്കീലായ അമ്മയുടെ പിന്തുണയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here