ചരിത്രവിശേഷങ്ങൾ തേടുന്ന സഞ്ചാരികൾക്ക് മികച്ച കാഴ്ചകളും അനുഭവങ്ങളുമൊരുക്കുകയാണ് ഷാർജ മെലീഹ ആർക്കിയോളജി സെന്റർ. വേനൽകാല യാത്രകൾക്ക് അനുയോജ്യമായ വിധം സജ്ജീകരിച്ചിട്ടുള്ള പുരാവസ്തു മ്യൂസിയവും മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വിജ്ഞാനം പകരുന്ന പരിശീലനങ്ങളുമാണ് ഇവിടുത്തെ സവിശേഷത.

പ്രദേശത്തിന്റെ സുവർണ്ണ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി പുരാവസ്തുക്കളും ചരിത്രപാഠങ്ങളും മെലീഹ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആദിമമനുഷ്യന്റെ സഞ്ചാരപഥവും ഭൂമിശാസ്ത്രപരമായ അറിവുകളുമടങ്ങുന്ന പ്രത്യേക വീഡിയോ പ്രദർശനവും പുരാവസ്തുകേന്ദ്രത്തിന്റെ ഭാ​ഗമാണ്. വെങ്കലയു​ഗത്തിലെ ഉമ്മുനാർ സംസ്കാരത്തിന്റെ ഭാ​ഗമായിരുന്ന ഒരു വലിയ ശവകുടീരത്തിനു ചുറ്റുമായി നിർമിച്ച മെലീഹയിലെ കേന്ദ്രത്തിൽ ആ കാലത്ത് നിന്നുള്ള ആയുധങ്ങൾകരകൗശലവസ്തുക്കൾആഭരണങ്ങൾ എന്നിവയെല്ലാം കാണാം. ഒരോ കാഴ്ചയുടെയും ചരിത്രപ്രധാന്യവും അതോടൊപ്പം വിവരിച്ചിട്ടുണ്ട്.

മ്യൂസിയം പ്രവേശനത്തിന്  പ്രവേശനത്തിന് മുതിർന്നവർക്ക് 25 ദിർഹംസ്കുട്ടികൾക്ക് 15 ദിർഹംസ് എന്നിങ്ങനെയാണ് നിരക്കുകൾ. അ‍ഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തുണ്ടായിരുന്ന ജീവിതരീതിയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും സന്ദർശകർക്ക് സ്വയം മനസ്സിലാക്കാനാവുന്ന വിധത്തിലാണ് പുരാവസ്തു കേന്ദ്രത്തിലെ ക്രമീകരണം. മെലീഹയുടെ തനതായ പുരാവസ്തു പരിസ്ഥിതിയെക്കുറിച്ചു പഠിക്കുന്നതോടൊപ്പം ജബൽ ബുഹൈസ്ജബൽ ഫയാഫോസിൽ റോക്ക് എന്നീ ചരിത്രാതീത സ്ഥലങ്ങളെക്കുറിച്ചും പ്രദേശത്തെ ജൈവവൈവിധ്യത്തെക്കുറിച്ചുമുള്ള പ്രത്യേക പരിശീലനങ്ങളും ട്രക്കിങ്ങുകളും മെലീഹയിൽ ഒരുക്കിയിട്ടുണ്ട്.

കുട്ടികളിൽ ചരിത്രാന്വേഷണ കൗതുകമുണർത്തുന്ന വിധം സജ്ജീകരിച്ചിട്ടുള്ള ഫോസിൽ ഹണ്ട് എക്സ്പെഡിഷൻ‘, എന്നീ പരിശീലനം വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്നതാണ്. സൗണ്ട്സ് ഓഫ് ദ പാസ്റ്റ്‘ എന്ന മറ്റൊരു പരിശീലനത്തിലൂടെ ശിലായു​​ഗ മനുഷ്യരുടെ ആയുധങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന മാർ​ഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാനാവും. മെലീഹയിലെ വിദ്യാഭ്യാസ വിദ​ഗ്ധർ നയിക്കുന്ന പരിശീലനത്തിൽ അഞ്ച് വയസ്സു മുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രണ്ട് മണിക്കൂറോളമാണ് ദൈർഘ്യം. ടിക്കറ്റ് നിരക്ക് 25 ദിർഹം മുതൽ ആരംഭിക്കുന്നു.

രാത്രി ക്യാംപിങ്ട്രക്കിങ്ഡസേർട്ട് സഫാരിവാനനിരീക്ഷണംകുതിര സവാരി എന്നിങ്ങനെ മറ്റനേകം വിശേഷങ്ങളും ഷാർജ നിക്ഷേപവികസന അതോറിറ്റിയുടെ (ഷുറൂഖ്) കീഴിലുള്ള മെലീഹ ആർക്കിയോളജി സെന്ററിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 068021111, 050 210 3780 എന്നീ നമ്പറുകളിൽ വിളിക്കുകയോ mleihamanagement@discovermleiha.ae എന്ന വിലാസത്തിലേക്ക് ഈമെയിൽ അയക്കുകയോ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here