ദോഹ : മൈന്റ് ട്യൂണ്‍ പരിശീലനം സാമൂഹികവും സാംസ്‌കാരികവുമായ നിരവധി മാനങ്ങളുള്ള പരിശീലന പദ്ധതിയാണെന്നും ഈ സംരംഭങ്ങളുടെ ഗുണഭോക്താക്കളായ നേതാക്കള്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഹാപ്പി ലൈഫ് കോച്ചും ഇന്റര്‍നാഷണല്‍ മൈന്റ് പവര്‍ ട്രെയിനറുമായ ഡോ. സി.എ. റസാഖ് അഭിപ്രായപ്പെട്ടു. ദോഹ ഷാലിമാര്‍ ഹോട്ടലില്‍ നടന്ന മൈന്റ് ട്യൂണ്‍ ലീഡേര്‍സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനസിന്റെ പരിശീലനം നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും ഓരോരുത്തരുടേയും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്നതിനുള്ള മാര്‍ഗവുമാണ്. സമൂഹത്തിന്റേയും രാജ്യത്തിന്റേയും വികസനവും പുരോഗതിയും ഉറപ്പുവരുത്തുവാന്‍ സഹായകമായ ഈ പരിശീലന പദ്ധതിയെ ജനകീയമാക്കുകയും ഇതിന്റെ ഗുണം കുടുംബത്തിനും സമൂഹത്തിനും അനുഭവഭേദ്യമാക്കേണ്ടത് പരിശീലനം നേടിയ നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു.

മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സിന്റെ പുതിയ പ്രൊഫൈല്‍ പ്രകാശനം അബൂബക്കര്‍ കല്ലായിക്ക് നല്‍കി ചടങ്ങില്‍ മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര നിര്‍വ്വഹിച്ചു. മനസിന്റെ ശാക്തീകരണവും പരിശീലനവും വിദ്യാഭ്യാസ രംഗത്തും കുടുംബരംഗത്തും മാത്രമല്ല പ്രൊഫഷണല്‍ മേഖലയിലും തൊഴില്‍ രംഗത്തുമൊക്കെ വിപ്‌ളവകരമായ മാറ്റത്തിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. കട്ടികളും മുതിര്‍ന്നവരുമൊക്കെ മൈന്റ് ട്യൂണ്‍ പരിശീലനത്തില്‍ നിന്നും ലഭിക്കുന്ന മെഡിറ്റേഷനും മറ്റും എക്‌സര്‍സൈസുകളും വ്യവസ്ഥാപിതമായി തുടരണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി മശ്ഹൂദ് തിരുത്തിയാട്, തോമസ് ജോണ്‍, സബീന അബ്ദുല്‍ ജലീല്‍, ബഷീര്‍ ഹസന്‍, ഷമീര്‍ പി.എച്ച്, മജീദ് പാലക്കാട്, അബ്ദുല്‍ ഗഫൂര്‍, സയ്യിദ് സല്‍മാന്‍ തുടങ്ങിയവര്‍ മൈന്റ് ട്യൂണിന്റെ വിവിധ ബ്രോഷറുകളും ലോഗോകളും പ്രകാശനം ചെയ്തു.
മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഖത്തര്‍ ചെയര്‍മാന്‍ ബഷീര്‍ വടകര പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മുത്തലിബ് കണ്ണൂര്‍ അദ്ധ്യക്ഷനായിരുന്നു.
ബൈജു പി മൈക്കിള്‍, ശ്യാം മോഹന്‍, മജീദ് എം.വി, കബീര്‍ ചെറുവത്തൂര്‍, ബല്‍ക്കീസ്, ഷമീര്‍, എന്നിവര്‍ സംസാരിച്ചു.

ദോഹ മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ജനറല്‍ സെക്രട്ടറി ഷഫീഖ് കടവത്തൂര്‍ സ്വാഗതവും ബഷീര്‍ നന്മണ്ട നന്ദിയും പറഞ്ഞു. സബീന എം.കെ പരിപാടി നിയന്ത്രിച്ചു.

മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സിന്റെ പുതിയ പ്രൊഫൈല്‍ അബൂബക്കര്‍ കല്ലായിക്ക് നല്‍കി മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര പ്രകാശനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here