ജിദ്ദ: മൂന്നുമാസ​ത്തെ ലോക്​ഡൗണിന്​ ശേഷം സൗദി അറേബ്യ സാധാരണനിലയിലേക്ക്​. രാജ്യത്തെ നഗരങ്ങളും ചെറുപട്ടണങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെ മുഴുവൻ മേഖലകളിലും കർഫ്യൂ പൂർണമായും നീക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഞായറാഴ്​ച രാവിലെ മുതൽ പ്രാബല്യത്തിൽ വരും. കർഫ്യു പിൻവലിക്കുന്നതോടെ എല്ലാ സാമ്പത്തിക, വാണിജ്യ സ്​ഥാപനങ്ങളും പൂർണമായും പ്രവർത്തിച്ചു തുടങ്ങും. കോവിഡിനെ നേരിടാൻ മാർച്ച്​​ 23നാണ്​ രാജ്യത്ത്​ ആദ്യമായി കർഫ്യൂ ഏർപ്പെടുത്തിയത്​.

അത് ഭാഗിക നിരോധനാജ്ഞയായിരുന്നു. പിന്നീട്​ അത്​ സമ്പൂർണ കർഫ്യൂ ആക്കി മാറ്റിയിരുന്നു. എന്നാൽ മെയ്​ 26ന്​ കർഫ്യൂ ഭാഗികമായി നീക്കം ചെയ്ത്​ ആഭ്യന്തര മന്ത്രാലയം ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. അതി​​െൻറ തുടർച്ചയായാണ് കർഫ്യൂ സമ്പൂർണമായി നീക്കം ചെയ്​തുകൊണ്ടുള്ള​ പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്​. സൗദി അറേബ്യയിൽ ജീവിതം സാധാരണ നിലയിലേക്ക്​ തിരിച്ചുവരാൻ സാധിക്കുമെന്ന ആരോഗ്യവകുപ്പി​​െൻറ കീഴിലുള്ള കോവിഡ്​ സ്ഥിതി വിലയിരുത്തൽ സമിതിയുടെ ശിപാർശയുടെ അടിസ്​ഥാനത്തിലാണ്​ കർഫ്യു പിൻവലിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ അനുമതി നൽകിയതെന്ന്​ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

കർഫ്യൂ നീക്കം ചെയ്യുന്ന രീതി:
1. ജൂൺ 21 (ഞായറാഴ്​ച) മുതൽ രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലും കർഫ്യൂ പുർണമായും പിൻവലിക്കും. വാണിജ്യ, സാമ്പത്തിക, കച്ചവട സ്​ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും. താഴെ പറയുന്ന കാര്യങ്ങൾ പരിഗണിച്ചു കൊണ്ടായിരിക്കും പ്രവർത്തിക്കുക.
a. എല്ലാ മേഖലകളിലും അംഗീകൃത രോഗപ്രതിരോധ മുൻകരുതൽ ​പ്രോ​േട്ടാകോളുകൾ നടപ്പാക്കിയിട്ടു​ണ്ടോയെന്ന്​ ഉറപ്പുവരുത്തും.
b. സമുഹ അകലം പാലിക്കുകയും മുഴുവനാളുകളും മൂക്കും വായയും മൂടുംവിധം മാസ്​ക്​ ധരിക്കുകയും ചെയ്​തിട്ടുണ്ടോയെന്ന്​ ഉറപ്പുവരുത്തും.
c. കൂടിച്ചേരലുകൾ 50 ആളുകളിൽ കവിയാൻ പാടില്ല.
ഇൗ പറഞ്ഞ നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലത്തി​​െൻറ വിലയിരുത്തലിനും അവലോകനത്തിനും വിധേയമാണ്​.
2. ഉംറ, സന്ദർശന വിസകൾക്കുള്ള വിലക്ക്​ തുടരും. ആരോഗ്യ റിപ്പോർട്ടുകളുടെ അടിസ്​ഥാനത്തിൽ തീരുമാനം ഇടയ്​ക്കിടെ അവലോകനം ചെയ്യും.
3. അന്താരാഷ്​ട്ര വിമാന സർവിസുകൾക്കും കര, കടൽ അതിർത്തികളിലുടെയുള്ള യാത്രാഗതാഗതത്തിനുമുള്ള വിലക്ക്​ തുടരും.
4. ​കോവിഡ്​ ​വ്യാപനം തടയുന്നതിനുള്ള നിയമങ്ങളും നിർദേശങ്ങളും ലംഘിക്കുന്ന വ്യക്തികൾക്കും സ്​ഥാപനങ്ങൾക്കും പിഴ ചുമത്തും.

പൗരന്മാരും രാജ്യത്തുള്ള വിദേശികളും തൊഴിലുടമകളും സ്വന്തം ഉത്തരവാദിത്വം നിർബന്ധമായും മനസിലാക്കി അതനുസരിച്ച്​ പ്രവർത്തിക്കണം. ആരോഗ്യ സുരക്ഷ നിബന്ധനകളും ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങളും നിർബന്ധമായും പാലിക്കണം. കോവിഡിനെ നേരിടാനുള്ള മാർഗങ്ങൾ അറിയാനും ആരോഗ്യ നിർദേശങ്ങൾ ലഭിക്കാനും തവക്കൽനാ, തബാഉദ്​ എന്നീ ആപ്പുകൾ ഡൗൺ ലോഡ്​ ചെയ്യണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here