മസ്​കത്ത്​: ഒമാനിൽ വ്യാഴാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 1366 പേർക്ക്. തുടർച്ചയായ നാലാം ദിവസമാണ്​ രോഗികളുടെ എണ്ണം ആയിരത്തിന്​ മുകളിലെത്തുന്നത്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 34902 ആയി. 3835 പേർക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 686 പേർ പ്രവാസികളും 680 പേർ സ്വദേശികളുമാണ്​. 548 പേർക്ക്​ കൂടി കോവിഡ്​ ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 18520 ആയി. രണ്ടുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 144 ആയി ഉയരുകയും ചെയ്​തു. 16238 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 40 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 417 ആയി. ഇതിൽ 107 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

പുതിയ രോഗികളിൽ 751 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 24173 ആയി. 13206 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. മരണപ്പെട്ടതിൽ 104 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. ബോഷർ​ വിലായത്തിലാണ്​ ഇന്ന്​ കൂടുതൽ രോഗികൾ. 283പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​. സീബും മത്രയുമാണ്​ രണ്ടും മൂന്നും സ്​ഥാനങ്ങളിൽ. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;


1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-6868, 4775,134; മസ്​കത്ത്​ -647,548,46; ബോഷർ-6650, 3076,283; അമിറാത്ത്-1331,621,57; സീബ്​ -8412,4077, 224; ഖുറിയാത്ത്​-266,109,5.
2. വടക്കൻ ബാത്തിന: സുവൈഖ്​ -687,360,42; ഖാബൂറ-214,105,14; സഹം-464,247,38; സുഹാർ -992,531,71; ലിവ -262,173,25; ഷിനാസ്​ -242,173,11.
3. തെക്കൻ ബാത്തിന: ബർക്ക-1290,585,94; വാദി മആവിൽ- 111,66,6; മുസന്ന-517,287,24; നഖൽ -134,73,5; അവാബി- 137,95,1; റുസ്​താഖ്​ -492,185,41.
4. ദാഖിലിയ: നിസ്​വ-345,166,20; സമാഇൽ-363,176,28; ബിഡ്​ബിദ്-232,114,4; ഇസ്​കി -169,110,3; മന-56,10,8; ഹംറ-59,17,1; ബഹ്​ല -137,65,3; ആദം-74,68,1.
5. അൽ വുസ്​ത: ഹൈമ-49,37,1; ദുകം -1080,398,9; അൽ ജാസിർ-21,0, 9,.
6. തെക്കൻ ശർഖിയ: ബുആലി-415,309,12; ബുഹസൻ-37,24,1; സൂർ-219,103,5; അൽ കാമിൽ -79,46,1; മസീറ-2,1,0.
7. വടക്കൻ ശർഖിയ: ഇബ്ര- 101,44,2; അൽ ഖാബിൽ-34,11,1; ബിദിയ -67,28,4; മുദൈബി -294,138,19; ദമാ വതായിൻ-71,27,0; വാദി ബനീ ഖാലിദ്​ -18,6,0.
8. ദോഫാർ: സലാല- 456,131,67; മസ്​യൂന-27,3,7; ഷാലിം-21,7,3; മിർബാത്ത്​-3,0,0; തഖാ-2,0,0; തുംറൈത്ത്​-5,0,2; റഖിയൂത്ത്​ -3,0,3; ദൽഖൂത്ത്​-1,0,1.
9. ബുറൈമി: ബുറൈമി -372,188,22; മഹ്​ദ-8,8,0.
10. ദാഹിറ: ഇബ്രി- 277,146,4; ദങ്ക്​-30, 23,0; യൻകൽ -46,21,4.
11. മുസന്ദം: ഖസബ്​ -10,7,1; ദിബ്ബ-3,1,0; ബുക്ക -1,1,0.

LEAVE A REPLY

Please enter your comment!
Please enter your name here