മനാമ: കൊച്ചിയിൽനിന്ന്​ ബുധനാഴ്​ച യാത്രക്കാരെ കൊണ്ടുവരുന്നതിന്​ ബഹ്​റൈൻ സർക്കാർ പ്രത്യേക അനുമതി നൽകി. എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തി​​െൻറ സർവീസിനാണ്​ അനുമതി. ഇന്ത്യൻ എംബസിയാണ്​ ഇക്കാര്യം അറിയിച്ചത്​. അടിയന്തിരമായി ബഹ്​റൈനിലേക്ക്​ വരാൻ കാത്തിരിക്കുന്നവർക്ക്​ ഇത്​ ഏറെ ഉപകാരമാകും.

ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വരാൻ ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ എംബസി രജിസ്​ട്രേഷൻ ആരംഭിച്ചിരുന്നു. ആദ്യം രജിസ്​റ്റർ ചെയ്​തവർക്കാണ്​ മുൻഗണന ലഭിക്കുകയെന്നും എംബസി അറിയിച്ചു.

ഇരുരാജ്യങ്ങളും തമ്മിൽ വ്യോമ ഗതാഗതത്തിന്​ എയർ ബബ്​ൾ ധാരണക്കുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ്​ ഒരു വിമാനത്തിന്​ ബഹ്​റൈൻ അധികൃതർ പ്രത്യേക അനുമതി നൽകിയത്​. ഇത്തരത്തിൽ കൂടുതൽ അനുമതിക്ക്​ ശ്രമിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here