കെ.പി.എ സ്നേഹസ്പര്‍ശം’ എന്ന ശീര്‍ഷകത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍  രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ആദ്യ രക്തദാന ക്യാമ്പ് ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 16 രാവിലെ 9 മണിമുതല്‍ റിഫ ബി.ഡി.എഫ് ആശുപത്രിയില്‍ വെച്ചു നടക്കുന്നു. വരും മാസങ്ങളില്‍ വ്യത്യസ്ഥ ആശുപത്രികളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കും. കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഡിസ്ട്രിക്റ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കണ്‍വീനര്‍മാരായ റോജി ജോണ്‍ (3912 5828) സജീവ് ആയൂര്‍ (3402 9179) എന്നിവരെ ബന്ധപ്പെടണം എന്നു പ്രസിഡന്‍റ് നിസാര്‍ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here