മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്ത്​ വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ​ത്​ 113 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ഇ-​സെ​ൻ​സ​സ്​ 2020​െൻ​റ ചെ​യ​ർ​മാ​നു​മാ​യ സ​യ്യി​ദ്​ ഹ​മൂ​ദ്​ അ​ൽ ബു​സൈ​ദി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. സെ​ൻ​സ​സി​െൻറ അ​ന്തി​മ റി​പ്പോ​ർ​ട്ടി​ന്​ സു​ൽ​ത്താ​ൻ അം​ഗീ​കാ​രം ന​ൽ​കി​യ​തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ന്ന​ത്.

സെ​ൻ​സ​സ് റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ഒ​മാ​നി​ലെ മൊ​ത്തം ജ​ന​സം​ഖ്യ 44,71,148 ആ​ണ്. ഇ​തി​ൽ 27.31 ല​ക്ഷം പേ​ർ സ്വ​ദേ​ശി​ക​ളും 17.39 ല​ക്ഷം പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്. സ്വ​ദേ​ശി​ക​ളു​ടെ ജ​ന​സം​ഖ്യ​യി​ൽ പ​ത്ത്​ വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ​ത്​ 40 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​വാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു.

2010ലാ​ണ്​ ഇ​തി​ന്​ മു​മ്പ്​ സെ​ൻ​സ​സ്​ ന​ട​ന്ന​ത്. അ​ന്ന്​ മൊ​ത്തം ജ​ന​സം​ഖ്യ 27.73 ല​ക്ഷ​മാ​യി​രു​ന്നു. പ​ത്ത്​ വ​ർ​ഷ​ത്തി​നി​ടെ മൊ​ത്തം ജ​ന​സം​ഖ്യ​യി​ലു​ണ്ടാ​യ​ത്​ 60 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​യാ​ണ്. പു​തി​യ സെ​ൻ​സ​സ്​ പ്ര​കാ​ര​വും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള​ത്. 2010ലെ ​സെ​ൻ​സ​സ്​ പ്ര​കാ​രം 7.75 ല​ക്ഷ​മാ​യി​രു​ന്ന മ​സ്​​ക​ത്തി​ലെ ജ​ന​സം​ഖ്യ പു​തി​യ​തി​ൽ 13.02 ല​ക്ഷ​മാ​യാ​ണ്​ ഉ​യ​ർ​ന്ന​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here