ന്യൂഡൽഹി: അതിവ്യാപനശേഷിയുള്ള കോവിഡ് വൈറസ് പടരുന്ന ബ്രിട്ടനിൽനിന്ന് ഡൽഹിയിലെത്തിയ ആറുയാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെ ഡൽഹിയിലെത്തിയ വിമാനത്തിലുള്ളവരാണിവർ.

അഞ്ചുപേർക്ക് ഡൽഹി വിമാനത്താവളത്തിലെ പരിശോധനയിലും ഒരാൾക്ക് ചെന്നൈയിലുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയെ അറിയിച്ചു. യുകെയിൽനിന്ന്‌ കൊൽക്കത്തയിലെത്തിയ 222 പേരിൽ രണ്ടുപേർക്ക് കോവിഡുണ്ട്. പുതിയ വൈറസ് ആണോ ഇവരെ ബാധിച്ചതെന്ന പരിശോധന നടത്തും. ചൊവ്വാഴ്ച മൂന്ന് വിമാനത്തിലായി 591പേർ യുകെയിൽനിന്ന്‌ മുംബൈയിലെത്തി. ആർക്കും രോഗലക്ഷണമില്ല.

പത്തുദിവസത്തിനിടെ യുകെയിൽനിന്ന് ആയിരക്കണക്കിനാളുകൾ രാജ്യത്ത് എത്തിയിട്ടുണ്ട്. ഡൽഹിയിൽമാത്രം രണ്ടാഴ്ചയ്‌ക്കിടെ ഏഴായിരത്തോളം പേർ എത്തി. ഇവരുടെയെല്ലാം വീടുകളിൽ ആരോഗ്യപ്രവർത്തകർ എത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ വിദേശത്തുനിന്ന് എത്തിയവർ മാർഗനിർദേശപ്രകാരം സമ്പർക്കവിലക്കിൽ തുടരണമെന്ന് പൊതുനിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here