ഇസ്‌ലാമാബാദ്: മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകര സംഘടനയായ ലഷ്കർ – ഇ – തയ്ബയുടെ കമാൻഡറുമായ സാക്കി ഉർ റഹ്മാൻ ലഖ്‌വി പാകിസ്ഥാനിൽ അറസ്റ്റിലായതായി റിപ്പോർട്ട്.ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിനാണ് ഭീകരവിരുദ്ധ വകുപ്പ് (സി.ടി.ഡി) ലഖ്‌വിയെ ഇന്നലെ അറസ്റ്റ് ചെയ്ത്. പാകിസ്ഥാനിലെ പഞ്ചാബിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.എവിടെവച്ചായിരുന്നു അറസ്റ്റെന്ന കാര്യം സി.ടി.ഡി വ്യക്തമാക്കിയിട്ടില്ല. ലാഹോറിൽ നിന്നാണ് ലഖ്‌വി പിടിയിലായതെന്നാണ് സൂചന. ഡിസ്പെൻസറി നടത്തിവന്നിരുന്ന ലഖ്‌വി ഇതുവഴി ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിച്ചെന്നാണ് കേസെന്ന് സി.ടി.ഡി അധികൃതർ വ്യക്തമാക്കി.മുംബയ് ഭീകരാക്രമണത്തിനുശേഷം ഐക്യരാഷ്ട്ര സഭ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലഖ്‌വി 2015 മുതൽ ജാമ്യത്തിലായിരുന്നു. ലഖ്‌വിക്ക് പ്രതിമാസ ചെലവിനായി 1.5 ലക്ഷം പാകിസ്ഥാൻ രൂപ നൽകാൻ പാക് യു.എൻ രക്ഷാകൗൺസിൽ നേരത്തെ അനുമതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here