കൊച്ചി: ഓൺലൈൻ റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നടൻ അജു വർഗീസ്, നടി തമന്ന, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലി എന്നിവർക്കാണ് നോട്ടീസ് അയച്ചത്. സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.തൃശ്ശൂര്‍ സ്വദേശിയായ പോളി വര്‍ഗീസാണ് ഓൺലൈൻ റമ്മി കളി തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റമ്മി മത്സരങ്ങള്‍ ഒരുപാട് ഉണ്ടെന്നും, നിയമപരമായി തടയണമെന്നുമാണ് ആവശ്യം.മറ്റ് സംസ്ഥാനങ്ങള്‍ ഇത്തരം മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. കേരളത്തില്‍ 1960ലെ നിയമമുണ്ട്‌.

പക്ഷേ നടപടികളിലേക്ക് കടന്നിട്ടില്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.താരങ്ങൾ ബ്രാൻഡ് അംബാസഡർമാരായെത്തുമ്പോൾ ജനങ്ങളെ ഇത് കൂടുതൽ ആകർഷിക്കുമെന്നും ഹർജിയിൽ പറയുന്നു.ഓൺലൈൻ റമ്മിയിലൂടെ ലക്ഷങ്ങൾ നഷ്ടമായതിൽ മനംനൊന്ത് നേരത്തെ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയും ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനുമായ വിനീത് ആണ് ആത്മഹത്യ ചെയ്തത്. കളിക്ക് അടിമപ്പെട്ടതോടെ സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നൊക്കെ ഇയാൾ പണം കടം വാങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here