സി.വി.ദയാനന്ദൻ, പയ്യന്നൂര്

രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അത് പരിഹരിക്കാനുള്ള നടപടി രാഷ്ട്രിയ നേതാക്കളുടെയും പ്രത്യേകിച്ച് ഭരണാധികാരികളുടെയും കടമയാണ് കർഷക നേതാക്കളുമായി പതിനൊന്ന് തവണ വകുപ്പ് മന്ത്രി സംസാരിച്ച് പ്രശ്നം തീർന്നില്ലെങ്കിൽ പ്രധാനമന്ത്രിക്ക് നേരിട്ട് ഇടപ്പെട്ട് കർഷക നേതാക്കളുമായി സംസാരിക്കാമായിരുന്നു.
മഹാഭാരത യുദ്ധം തുടങ്ങുന്നതിന് മുമ്പായി ഭഗവാൻ ശ്രീകൃഷ്ണൻ കൗരവന്മാരുമായി അനുരഞ്ജനത്തിൻ്റെ മാർഗ്ഗം സ്വീകരിച്ചിരുന്നു.

ബ്രിട്ടനുമായി ഏറ്റ് മുട്ടുമ്പോഴും മഹാത്മജി അനുരഞ്ജനത്തിൽ വാതിൽ കൊട്ടിയടക്കാറില്ലായിരുന്നു. ബിഹാർ സമരനേതൃത്വം ജയപ്രകാശ് നാരായണൻ ഏറ്റെടുത്തപ്പോൾ ജയപ്രകാശ് നാരായണനെ പോലുള്ള ഒരു നേതാവിനൊട് ഏറ്റുമുട്ടൽ നയം സ്വീകരിക്കുന്നത് നല്ലതില്ല അരഞ്ജനത്തിന്റെ  മാർഗ്ഗം സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ പിന്നിട്ചന്ദ്രശേഖർ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഉപദേശിച്ചു. പക്ഷെ, അവർ എറ്റ് മുട്ടൽ നയമാണ് സ്വീകരിച്ചത് പിന്നിട് അടിയന്തരാവസ്ഥ തന്നെ ഉണ്ടായി

പഞ്ചാബ്‌ പ്രശ്നം ഉണ്ടായപ്പോൾ കോൺഗ്രസ്സിന്ന് പുറത്തായിട്ട് പോലും ചന്ദ്രശേഖർ അരഞ്ജനത്തിൻ്റെ മാർഗ്ഗം സ്വീകരിക്കാൻ തന്നെയാണ് വീണ്ടും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഉപദേശിച്ചത് ഏറ്റ് മുട്ടൽ നയം ഹരമാക്കിയ ഇന്ദിരാഗാന്ധിയുടെ നയത്തിൻ്റെ ദുരന്തം രാജ്യം അനുഭവിക്കേണ്ടി വന്നു ജയപ്രകാശ് നാരായണൻ ചമ്പൽ കാട്ടിലെ കൊള്ള കാരുമായി നേരിട്ട് സംസാരിച്ചപ്പോൾ അവർ ആയുധം വെച്ച് കീഴടങ്ങി.

ചന്ദ്രശേഖർ പ്രധാനമന്ത്രിയായപ്പോൾ വളരെക്കാലം കീരിയും പാമ്പുമായി കഴിഞ്ഞ അയോധ്യ തർക്ക കക്ഷികളെ പ്രധാന മന്തി നേരിട്ട് വിളിച്ച് ഒന്നിച്ച് ഇരുത്തി സംസാരിച്ചതിന്റെ  ഫലമായി പ്രശ്നങ്ങൾ പരസ്പര ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയും തർക്ക കക്ഷികൾ തന്നെ പത്ര സമ്മേളനം വിളിച്ച് പറഞ്ഞത് ഇവിടെ അനുസ്മരിക്കേണ്ടതുണ്ട് വാജ്പേയ് ഈ നടപടിയെ എന്നും വാഴ്ത്തി പറയാറുണ്ടായിരുന്നു അനുരഞ്ജനത്തിൻ്റെ മാർഗ്ഗം ഭാരതിയ സംസകാരത്തിന്റെ  ഭാഗമാണ്, പ്രധാനമന്ത്രി കർഷക നേതാക്കൂളുമായി സംസാരിക്കുന്നത് ലൈവായി കാണിക്കുകയും ജനങ്ങളും ലോകവും സത്യാവസ്ഥ അറിയുകയും ചെയ്യട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here