മുംബൈ: മഹാരാഷ്ട്രയിലെ യവത്‌മാൾ ജില്ലയിൽ പോളിയോ തുള്ളിമരുന്നിനു പകരം 12 കുട്ടികൾക്കു നൽകിയത് സാനിറ്റൈസർ; 5 വയസ്സിൽ താഴെയുള്ള കുട്ടികളെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾക്കു മാത്രം ഛർദിയും തളർച്ചയും ഉണ്ടായെന്നും മറ്റുള്ളവരുടെ നില തൃപ്തികരമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

സംഭവമുണ്ടായ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ 3 ആശാ വർക്കർമാരെ സസ്പെൻഡ് ചെയ്തു. അന്വേഷണം പ്രഖ്യാപിച്ചതായി കലക്ടർ അറിയിച്ചു. സംശയം തോന്നിയ ഗ്രാമത്തലവൻ നടത്തിയ പരിശോധനയിലാണു ഗുരുതരവീഴ്ച കണ്ടെത്തിയത്. തുള്ളിമരുന്നു വിതരണത്തിനായി കഴിഞ്ഞ ദിവസം പരിശീലനം നേടിയവരാണ് കുഞ്ഞുങ്ങൾക്ക് ഹാൻഡ് സാനിറ്റൈസർ നൽകിയത്. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ ആരോഗ്യപ്രവർത്തകരോടും സാനിറ്റൈസർ ഉപയോഗിക്കാൻ നിർദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here