ന്യൂഡൽഹി : സിബിഎസ്ഇ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഡിസംബറിൽ അറിയിച്ചിരുന്നതു പോലെ മേയ് 4 മുതലാണ് ഇരു ക്ലാസുകളിലേക്കു പരീക്ഷ. പത്താംക്ലാസിലേത് ജൂൺ 7നും 12–ാം ക്ലാസിലേത് ജൂൺ 11നും അവസാനിക്കും. 10–ാം ക്ലാസിൽ രാവിലെ മാത്രമായിരിക്കും പരീക്ഷ. 12–ാം ക്ലാസിൽ രാവിലെയും ഉച്ചയ്ക്കും പരീക്ഷയുണ്ടാകും.
ഐസിഎസ്‍ഇ, ഐഎസ്‍സി തീയതി ആയില്ല

ഐസിഎസ്‍ഇ, ഐഎസ്‍സി പരീക്ഷകളുടെ അന്തിമ തീയതി തീരുമാനമായിട്ടില്ലെന്നു കൗൺസിൽ സിഇഒ ജെറി ആരത്തൂൺ ‘മനോരമ’യോട് പറഞ്ഞു. ഈ മാസമോ അടുത്ത മാസമോ പരീക്ഷ ഉണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here