ന്യൂഡൽഹി: രാജ്യത്തെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി പ്രമുഖരെത്തുന്നതും അതിനെതിരെ കേന്ദ്രസർക്കാരിന് അനുകൂലമായി മറ്റൊരു വിഭാഗം പ്രമുഖരെത്തുന്നതും കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തയാകുകയാണല്ലോ. പോപ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേ‌റ്റ തുൻബർഗ് എന്നിവർ അനുകൂലിച്ചും സച്ചിൻ ടെൻഡുൾക്കർ, കങ്കണ റണൗട്ട് എന്നിവരെല്ലാം ഇവരെ പ്രതികൂലിച്ചും സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തുവന്നു. ഇപ്പോഴിതാ മ‌റ്റൊരു ഹോളിവുഡ് താരവും കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുതയാണ്. നടിയും ഓസ്‌കാർ അവാർഡ് ജേതാവുമായ സൂസൻ സരാൻഡനാണത്.

‘സ്‌റ്റെ‌പ്മാം, തെൽമ, ലൂയിസ് മുതലായ സിനിമകളിലൂടെ പ്രശസ്‌തയാണ് സൂസൻ. ഇന്ത്യയിലെ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.’ സൂസൻ ട്വി‌റ്ററിൽ കുറിച്ചു. ഇവർ ആരാണെന്നും എന്തിനാണ് സമരം ചെയ്യുന്നതെന്നും തന്റെ ആരാധകരെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട് സൂസൻ. 18000ലധികം ലൈക്കുകളും ഏഴായിരത്തിലധികം കമന്റുകളും സൂസന്റെ പോസ്‌റ്റിന് ലഭിച്ചു.മുൻപ് അമേരിക്കൻ സർക്കാരിന്റെ രൂക്ഷ വിമർശകയും സാമൂഹ്യപ്രവർത്തകയുമായിരുന്നു സൂസൻ. ഗോവൻ ചലച്ചിത്രമേളകളിലുൾപ്പടെ സൂസൻ പങ്കെടുത്തിട്ടുണ്ട്. കർ‌ഷക സമരത്തിനനുകൂലമായി അന്താരാഷ്‌ട്ര തലത്തിലെ വിവിധ മേഖലകളിലെ പ്രശസ്‌തർ പ്രതികരിച്ചതോടെ രാജ്യത്തിനനുകൂലമായി അക്ഷയ് ‌കുമാർ, അജയ് ദേവ്‌ഗൺ, കരൺ ജോഹർ, ഏക്‌താ കപൂർ, സുനിൽ ഷെട്ടി എന്നിങ്ങനെ നിരവധി താരങ്ങൾ പ്രതികരിച്ചിരുന്നു.

 

22

LEAVE A REPLY

Please enter your comment!
Please enter your name here