കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃകയും മുഖ്യമന്ത്രി മമത ബാനർജിയുടെ ഉന്മൂലന മാതൃകയും തമ്മിലുള്ള പോരാട്ടമായിരിക്കും ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൂച്ച് ബെഹറിൽ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലല്ലെങ്കിൽ പിന്നെ പാക്കിസ്ഥാനിലാണോ ജയ് ശ്രീറാം മന്ത്രം മുഴങ്ങേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ജയ് ശ്രീറാം മന്ത്രം കേൾക്കുമ്പോൾ മമത ബാനർജി ദേഷ്യം പിടിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പ് തീരുമ്പോഴേക്കും മമത ബാനർജിയും ജയ് ശ്രീറാം എന്ന് മന്ത്രിക്കാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമത ബാനർജിയും പങ്കെടുത്ത ചടങ്ങിൽ ജയ് ശ്രീറാം വിളിയുയർന്നത് മമതയെ ക്ഷുഭിതയാക്കിയിരുന്നു. ജയ് ശ്രീറാം വിളിയുയർന്നതോടെ മമത പ്രസംഗം അവസാനിപ്പിച്ചത് വിവാദമായി.

ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. എന്നാൽ മമത പ്രവർത്തിക്കുന്നത് മരുമകൻ അഭിഷേക് ബാനർജിക്കുവേണ്ടിയാണ്. അഭിഷേകുമായി തെറ്റിപ്പിരിഞ്ഞാണ് നിരവധി തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേർന്നത്. അക്രമ ഭരണം അവസാനിപ്പിച്ച് വികസന മുന്നേറ്റം നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ജയ് ശ്രീറാം വിളിക്കുന്നത് എന്തുകൊണ്ടാണ് ബംഗാളിൽ കുറ്റകരമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. ബംഗാളിൽ ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ ആർക്കും സാധിക്കില്ലെന്നും. അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here