ജയ്പൂര്‍: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നിയമങ്ങള്‍ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുമാണ്. കൃഷി ഭാരത മാതാവിന്റേതാണെന്നും വ്യവസായികളുടേതല്ലെന്നും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത് രാജസ്ഥാനിലെ അജ്മീറില്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ഇന്ത്യയിലെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് നല്‍കാനാണ് മോദി ആഗ്രഹിക്കുന്നത്. കാര്‍ഷിക നിയമങ്ങളുടെ പ്രധാന ലക്ഷ്യവും ഇതുതന്നെയാണെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ ധാന്യങ്ങളുടെ വിപണനത്തിന്റെ 40 ശതമാനവും നിയന്ത്രിക്കുന്നത് ഒരു വ്യവസായിയാണ്. 40 ശതമാനം ധാന്യങ്ങളും ഈ വ്യവസായിയുടെ ഗോഡൗണിലാണ്. കേന്ദ്രം കൊണ്ടുവന്ന രണ്ടാമത്തെ കാര്‍ഷിക നിയമം രാജ്യത്തെ ധാന്യങ്ങളുടെ 80-90 ശതമാനം നിയന്ത്രണം ഈ വ്യവസായിയുടെ കൈകളിലേക്കെത്തിക്കുമെന്നും രാഹുല്‍ വിമര്‍ശിക്കുന്നു.

പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ രാജസ്ഥാനിലും കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ കിസാന്‍ മഹാപഞ്ചായത്തുമായി രാഹുല്‍ നേരിട്ട് ഇടപെടുകയായിരുന്നു. കര്‍ഷക സമരം കൂടുതല്‍ ആളിക്കത്തിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഇന്ന് അജ്മീറില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചത്. ഇതിനു മുന്നോടിയായി യു.പി.യിലും ഹരിയാനയിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here