മുംബൈ: മഹാരാഷ്​ട്രയിൽ വീണ്ടും കോവിഡ്​ വ്യാപനം. ഞായറാഴ്ച 4,092പേർക്കാണ്​ പുതുതായി ​രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 20,64,278ആയി. 40 മരണവും പുതുതായി സ്​ഥിരീകരിച്ചു. 51,529 ആണ്​ സംസ്​ഥാനത്തെ കോവിഡ്​ മരണം.

1355 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 19,75,603 പേരാണ്​ ഇതുവരെ രോഗമുക്തി നേടിയ​െതന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു.

നിലവിൽ 35,965 പേരാണ്​ ചികിത്സയിലുള്ളത്​. 95.7 ശതമാനമാണ്​ രോഗമുക്തി നിരക്ക്​. മരണനിരക്ക്​ 2.5 ശതമാനവും. ഞായറാഴ്ച 48,782 പരിശോധനകളാണ്​ നടത്തിയത്​.

മുംബൈ നഗരത്തിൽമാത്രം 645 പുതിയ കേസുകളും നാലു മരണവും സ്​ഥിരീകരിച്ചു. ഇവിടെ 3,15,076 കേസുകളാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​. 11,419 മരണവും സ്​ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here