Image processed by CodeCarvings Piczard ### FREE Community Edition ### on 2017-11-13 14:16:11Z | http://piczard.com | http://codecarvings.com uÿ uÿ uÿ sÿ qÿqÿrÿqÿpÿoÿoÿqÿ tÿuÿvÿ tÿ uÿvÿvÿxÿxÿxÿ wÿ wÿyÿyÿyÿzÿ xÿyÿzÿzÿ~ÿ }ÿ}ÿ~ÿ|ÿš— ±

അ​ബൂ​ദ​ബി: വ്യ​ക്തി​ക​ളെ തി​രി​ച്ച​റി​യാ​ൻ ഫേ​സ് ഐ​ഡി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് യു.​എ.​ഇ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഫേ​സ് ഐ​ഡി ഉ​പ​യോ​ഗി​ക്കു​ക.

വി​ജ​യ​ക​ര​മാ​ണെ​ങ്കി​ൽ മ​റ്റ് മേ​ഖ​ല​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.

തി​രി​ച്ച​റി​യ​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി നി​ര​വ​ധി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ടി​വ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഫേ​സ് ഐ.​ഡി പ​രീ​ക്ഷി​ക്കു​ന്ന​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​േ​ൻ​താ​ണ്​ തീ​രു​മാ​നം.

നി​ല​വി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഫേ​സ്​ റെ​ക്ക​ഗ്​​നി​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഇ​ത്​ പ​രീ​ക്ഷി​ക്കു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​തൃ​ത്വം ന​ൽ​കും.

വി​ജ​യ​ക​ര​മെ​ങ്കി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. കൃ​ത്യ​ത​യും സു​താ​ര്യ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​മി​ത​മാ​യ ക​ട​ലാ​സ് ജോ​ലി​ക​ൾ ഒ​ഴി​വാ​ക്കാ​നു​മാ​വും. ഒ​​ട്ടേ​റെ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു പ​ക​രം വ്യ​ക്തി​ഗ​ത ഐ​ഡ​ൻ​റി​റ്റി സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് ചി​ല സ്വ​കാ​ര്യ​മേ​ഖ​ല സേ​വ​ന​ങ്ങ​ളി​ലും ഫേ​ഷ്യ​ൽ റെ​ക്ക​ഗ്‌​നി​ഷ​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം പ​റ​ഞ്ഞു.

സ്ഥാ​പ​ന​ങ്ങ​ളി​ലെ സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ഇ​ത്​ സ​ഹാ​യി​ക്കും.

വി​ദൂ​ര നി​യ​ന്ത്ര​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് റി​മോ​ട്ട് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ക്കാ​ൻ പു​തി​യ സം​ഘ​ത്തെ മ​ന്ത്രി​സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി. ഡി​ജി​റ്റ​ൽ ഇ​ക്കോ​ണ​മി, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്, വി​ദൂ​ര വ​ർ​ക് ആ​പ്ലി​ക്കേ​ഷ​ൻ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക്ക് സ​ഹ​മ​ന്ത്രി ഉ​മ​ർ അ​ൽ ഉ​ലാ​മ നേ​തൃ​ത്വം ന​ൽ​കും.

അ​ടു​ത്ത ദ​ശ​ക​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ജോ​ലി​യു​ടെ ഭാ​വി ഇ​ന്ന​ത്തേ​ക്കാ​ൾ വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​മെ​ന്നും കോ​വി​ഡ് ആ​രം​ഭി​ച്ച​ശേ​ഷം യു.​എ.​ഇ മ​ന്ത്രി​സ​ഭ ക​ഴി​ഞ്ഞ​വ​ർ​ഷം പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക​യും ഒ​ട്ടേ​റെ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ഏ​കീ​ക​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ത​ി​വേ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ടു​ല​മാ​യ സ​ർ​ക്കാ​റി​നെ സൃ​ഷ്​​ടി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ബൂ​ദ​ബി ക്രൗ​ൺ പ്രി​ൻ​സ് കോ​ർ​ട്ട് ചെ​യ​ർ​മാ​ൻ ശൈ​ഖ് ദി​യാ​ബ് ബി​ൻ മു​ഹ​മ്മ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്തി​ഹാ​ദ് റെ​യി​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സ് മ​ന്ത്രി​സ​ഭ യോ​ഗം പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ചൊ​വ്വ​യി​ലേ​ക്ക് ബ​ഹി​രാ​കാ​ശ പേ​ട​കം വി​ജ​യ​ക​ര​മാ​യി അ​യ​ച്ച യു.​എ.​ഇ​യു​ടെ ശാ​സ്ത്ര നേ​ട്ട​ത്തെ പ്ര​കീ​ർ​ത്തി​ച്ചാ​ണ് മ​ന്ത്രി​സ​ഭ യോ​ഗം ആ​രം​ഭി​ച്ച​ത്.

യു.​എ.​ഇ​യു​ടെ അ​ടു​ത്ത 50 വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​െൻറ മി​ക​ച്ച നേ​ട്ട​മാ​ണി​തെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. ജ​നി​ത​ക രോ​ഗ​ങ്ങ​ൾ കു​റ​ക്കാ​ൻ വി​വാ​ഹ​പൂ​ർ​വ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച പ​ഠ​നം മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here