ലണ്ടൻ: എമിറേറ്റ്​സ്​ മൈതാനത്ത്​ വീണ്ടും സൂപർ താരം പിയറി എമറിക്​ ഒബാമെയാങ്​ അവതാരമെടുത്ത രാത്രിയിൽ ലീഡ്​സിനെതിരെ തകർപ്പൻ ജയവുമായി ഗണ്ണേഴ്​സ്​. മൂന്നുവട്ടം വല കുലുക്കി ഒബാമെയാങ്​ ശരിക്കും നായകനായ കളിയിൽ 4-2നാണ്​ ആഴ്​സണൽ ജയം പിടിച്ചത്​.

അസുഖ ബാധിതയായ മാതാവിനെ പരിചരിക്കാൻ അവധിയെടുത്ത്​ നാട്ടി​ലേക്ക്​ മടങ്ങിയ താരം രാജകീയമായി തിരികെയെത്തിയ ദിനത്തിൽ തുടക്കം മുതലേ ഗോളടിമേളമായിരുന്നു. 14ാം മിനിറ്റിൽ ആദ്യ വെടി പൊട്ടിച്ച താരം ആദ്യ പകുതിയുടെ അവസാനത്തിൽ വീണ്ടും ടീമി​െൻറ ലീഡുയർത്തി. ഹെക്​ടർ ബെലറി​െൻറ ഗോളോടെ ആഴ്​സണൽ ലീഡ്​ മൂന്നിലെത്തി. രണ്ടാം പകുതി തുടങ്ങിയ ഉടൻ ലഭിച്ച പെനാൽറ്റി അനായാസം ഗോളാക്കി മാറ്റി ഒബാമെയാങ്​ പട്ടിക തികച്ചു.

നാലു ഗോൾ വീണ്​ കുരുതിയുടെ ഞെട്ടലിലായ ലീഡ്​സ്​ പക്ഷേ, തിരിച്ചവരുന്നതായിരുന്നു പിന്നീടുള്ള കാഴ്​ച. രണ്ടാം പകുതിയിൽ രണ്ടു വട്ടം തിരിച്ചടിച്ച ലീഡ്​സിനായി പാസ്​കൽ സ്​ട്രുജിക്​, പകരക്കാരൻ ഹെൽഡർ കോസ്​റ്റ എന്നിവരാണ്​ ലക്ഷ്യം കണ്ടത്​.

നേരത്തെ, കിരീടപ്രതീക്ഷയോടെ രണ്ടാം സ്​ഥാനത്തുള്ള മാഞ്ചസ്​റ്റർ യുനൈറ്റഡ്​ അപ്രധാന എതിരാളികളോട്​ സമനിലയിൽ പിരിഞ്ഞു. വെസ്​റ്റ്​ ബ്രോമിനോടാണ്​ ഓരോ ഗോൾ വീതം പങ്കിട്ടത്​. ബ്രൂ​േണാ ഫെർണാണ്ടസ്​ ആണ്​ യുനൈറ്റഡിനായി സ്​കോർ ചെയ്​തത്​.

ഒബാമെയാങ്​: ഗോൾഡൻ ഹാട്രിക്​
നിർബന്ധിതമായി അവധിയെടുത്ത ചെറിയ ഇടവേളയിൽ വൻ നഷ്​ടങ്ങൾ സഹിച്ച ഗണ്ണേഴ്​സ്​ കാത്തിരുന്ന തിരിച്ചുവരവായിരുന്നു ഒബാമെയാങ്ങി​െൻറത്​. ആദ്യ കാൽമണിക്കൂറിൽ ഒരുവട്ടം ഗോളടിച്ച താരം മിനിറ്റുകൾക്കിടെ വീണ്ടും ലക്ഷ്യത്തിനടുത്തെത്തിയെങ്കിലും ലീഡ്​സ്​ പ്രതിരോധ നിരയിലെ ലൂക്​ ഐലിങ്​ മനോഹര സേവിങ്ങിലൂടെ രക്ഷകനാകുകയായിരുന്നു. പിന്നെയും നിരന്തരം അവസരങ്ങൾ തുറന്നാണ്​ താരം കളിയുടെ താരമായത്​. 24 കളികളിൽ 34 പോയിൻറ്​ മാത്രം സമ്പാദ്യമുള്ള ആഴ്​സണൽ പ്രിമിയർ ലീഗിൽ 10ാമതാണ്​. 53 പോയിൻറുമായി മാഞ്ചസ്​റ്റർ സിറ്റി ഒന്നാമതതും മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ഏഴു പോയിൻറ്​ വ്യത്യാസത്തിൽ രണ്ടാമതുമുണ്ട്​. ലെസ്​റ്റർ മൂന്നാമതും ലിവർപൂൾ നാലാമതും.

 

LEAVE A REPLY

Please enter your comment!
Please enter your name here