മ​സ്ക​റ്റ്: ഇ​ന്ത്യ​യി​ല്‍ നി​ര്‍​മി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍ ഒ​മാ​ന് ന​ല്‍​കി​യ​തി​ല്‍ ന​ന്ദി അ​റി​യി​ച്ച് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ക്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യും ഫോ​ണി​ൽ സം​സാ​രി​ച്ചു. വാ​ക്സി​ൻ ന​ൽ​കി​യ​തി​ന് ഇ​ന്ത്യ​ന്‍ ഭ​ര​ണ നേ​തൃ​ത്വ​ത്തോ​ടും ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളോ​ടും ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി ന​ന്ദി അ​റി​യി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കു​മെ​ന്ന് ഇ​രു​വ​രും സം​ഭാ​ഷ ണ​ത്തി​ൽ അ​റി​യി​ച്ച​താ​യി ഒ​മാ​ൻ ന്യൂ​സ് ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​യു​ന്നു. സു​ല്‍​ത്താ​നും ഒ​മാ​നി​ലെ ജ​ന​ങ്ങ​ള്‍​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ക്ഷേ​മ​വും പു​രോ​ഗ​തി​യും ആ​ശം​സി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here