ന്യൂഡൽഹി: മിന്നൽപ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ ചമോലിയിൽ കാണാതായ 134 പേർ മരിച്ചതായി കണക്കാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. അപകടം നടന്നു രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ്, ജീവനോടെ ആരെയെങ്കിലും കണ്ടെത്താനുള്ള പ്രതീക്ഷ അസ്തമിക്കുന്നത്.
ഇതുവരെ 70 മൃതദേഹങ്ങൾ കണ്ടെത്തി. ആകെ 204 പേർ അപകടത്തിൽപ്പെട്ടതായാണ് ഒൗദ്യോഗിക കണക്ക്. തപോവനിൽ എൻടിപിസി വൈദ്യുത പ്ലാന്റിനോടു ചേർന്നുള്ള തുരങ്കത്തിലും റേനി ഗ്രാമത്തിലും പ്രതിരോധ സേനകളും ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും തിരച്ചിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here