ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സ്ത്രീ സൗഹൃദ വാഗ്ദാനങ്ങളുമായി കമല്‍ഹാസന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. വമ്പന്‍ പ്രഖ്യാപനങ്ങളാണ് തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മുന്നോട്ട് വക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും. വനിതകള്‍ക്കായി എല്ലാ ഗ്രാമങ്ങളിലും തൊഴിലധിഷ്ഠിത ക്ലാസ്സുകള്‍ സംഘടിപ്പിക്കും. യൂണിഫോം തസ്തികകളില്‍ 50 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കും. പൊതുവിതരണ സംവിധാനത്തിലൂടെ സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യും. എല്ലാ വീട്ടമ്മമാര്‍ക്കും മാസ ശമ്പളം നല്‍കും തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളുമായാണ് കമല്‍ഹാസന്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായാണ് കമല്‍ഹാസന്റെ പ്രഖ്യാപനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലാണ് കമല്‍ഹാസന്‍ മത്സരിക്കാനൊരുങ്ങുന്നത്. ആലന്തൂരിലും കോയമ്പത്തൂരിലുമാണ് കമല്‍ഹാസന്‍ മത്സരിക്കുക. അതേസമയം സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ്-ഡിഎംകെ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് കമല്‍ഹാസന്‍ സ്വാഗതം ചെയ്തു. ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നാണെന്നും ഒരേ കാഴ്ചപ്പാട് ഉള്ളവര്‍ക്ക് പാര്‍ട്ടിയിലേക്ക് സ്വാഗതമെന്നും അദേഹം പ്രതികരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here