ന്യൂഡൽഹി: പത്ത്, 12 ക്ലാസുകളിലെ അവസാന വർഷ പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. 10ാം ക്ലാസിലെ സയൻസ് പരീക്ഷ മേയ് 21ലേക്ക് മാറ്റി. മേയ് 21ലെ കണക്ക് പരീക്ഷ ജൂൺ 2ലേക്ക് മാറ്റി. ഫ്രഞ്ച്, ജർമൻ, അറബിക്, സംസ്‌കൃതം, മലയാളം, പഞ്ചാബി, റഷ്യൻ, ഉർദു തുടങ്ങിയ വിഷയങ്ങളുടെ പരീക്ഷാത്തീയതിയിലും മാറ്റമുണ്ട്. മേയ് നാലിന് തുടങ്ങുന്ന പ്ലസ്ടു പരീക്ഷ ജൂൺ 14നേ അവസാനിക്കൂ. പ്ലസ്ടു വിദ്യാർത്ഥികൾക്ക് മേയ് 13,14 തീയതികളിൽ പരീക്ഷയുണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക് cbse.gov.in. വെബ്‌സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here