ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം കര്‍ണാടകയില്‍ അയ്യായിരത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും ബംഗളൂരു നഗരത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.

നിയന്ത്രണങ്ങളുടെ ഭാഗമായി ജനവാസ മേഖലയില്‍ നീന്തല്‍ കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചു. റാലികള്‍, പൊതുജനം തടിച്ചുകൂടുന്ന മറ്റു പരിപാടികള്‍, കൂട്ട പ്രാര്‍ത്ഥന എന്നിവയ്ക്കും വിലക്കുണ്ട്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാവരും സാമൂഹ്യ അകലം പാലിക്കണമെന്ന് ബംഗളൂരു പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here