ന്യൂഡൽഹി : കൊവിഡ് രോഗം വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും കൊവിഡ് ദൗത്യസംഘാംഗവുമായ ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കി. രോഗവ്യാപനം തടയാൻ സർജിക്കൽ മാസ്‌കോ ഡബിൾ ലെയർ മാസ്‌കോ നിർബന്ധമായും ഉപയോഗിക്കണമെന്നും അദ്ദേഹം അറിയിച്ചു. അടച്ചിട്ട മുറികളിൽ ആൾക്കൂട്ടം പാടില്ലെന്നും ഡോ.ഗുലേറിയ മുന്നറിയിപ്പ് നൽകി.മെഡിക്കൽ പ്രസിദ്ധീകരണമായ ലാൻസെറ്റിൽ കൊവിഡ് വായുവിലൂടെ പകരുമെന്ന പഠനം പ്രസിദ്ധീകരിച്ചിരുന്നു. തുറസായ സ്ഥലങ്ങളെക്കാൾ അടച്ചിട്ട മുറികളിൽ കൊവിഡ് പകരാൻ സാദ്ധ്യത കൂടുതലാണ്. മുറികളിലെ ജനാലകൾ തുറന്നിടണമെന്നും വെന്റിലേഷൻ ഉറപ്പാക്കണമെന്നും ഗുലേറിയ അറിയിച്ചു.

അടച്ചിട്ട മുറികളിൽ രോഗബാധയുള്ള ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാദ്ധ്യത കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കിഇന്ന് ഇന്ത്യയിൽ 24 മണിക്കൂറിനിടെ 2.61 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കണക്കുകൾ. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. 2,61,500 പേർക്ക് ഇന്ന് രാവിലെ ഒൻപത് മണി വരെയുള്ള 24 മണിക്കൂറിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്.കേരളത്തിലും ഇന്ന് പ്രതിദിന രോഗികളിൽ റെക്കാഡ് വർദ്ധനയാണ് രേഖപ്പെടുത്തിയത്. 18,257 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here