ന്യൂഡൽഹി: പശ്ചിമബംഗാളിൽ വൻ വിജയം നേടി തൃണമൂൽ കോൺഗ്രസ് മൂന്നാം തവണയും അധികാരത്തിലേക്ക് കുതിക്കുമ്പോൾ, പാർട്ടി നായികയായ മമതാ ബാനർജിക്ക് നന്ദിഗ്രാമിൽ പഴയ സഹപ്രവർത്തകൻ സുവേന്ദു അധികാരിയോട് (ബി.ജെ.പി) തോൽവി.292 സീറ്റുകളിൽ, ഇന്നലെ ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ തൃണമൂൽ 200 ൽ അധികം സീറ്റിൽ മുന്നിലാണ്. ബംഗാളിൽ ഭരണം പിടിക്കാനുറച്ച് പൊരുതിയ ബി.ജെ.പിക്ക് നൂറു തികയ്ക്കാനായില്ല. കേരളത്തിൽ നേർക്കുനേർ പോരാടിയ സി.പി.എമ്മും കോൺഗ്രസും സംഖ്യമായി നിന്നിട്ടും സിറ്റിംഗ് സീറ്റുകൾ പോലും കിട്ടിയില്ല.2016 ൽ 211സീറ്റ് നേടിയ തൃണമൂൽ, ഭരണവിരുദ്ധ തരംഗം പാടെ തള്ളിയാണ് ആധികാരിക ജയം സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവർ തുടർ റാലികളും മറ്റും നടത്തിയെങ്കിലും ബി.ജെ.പിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. കേന്ദ്രമന്ത്രിയും എം.പിമാരും അടക്കം പ്രമുഖർ തോറ്റു. എന്നാൽ 2016ൽ മൂന്നു സീറ്റിൽ മാത്രമൊതുങ്ങിയ പാർട്ടി ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here