ന്യൂഡൽഹി: കഴിഞ്ഞ 44 ദിവസങ്ങൾക്കിടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ രേഖപ്പെടുത്തിയ ദിവസമാണിന്ന്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1.86 ലക്ഷം പേ‌ർക്കാണ്. ഇതോടെ രാജ്യത്തെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2.75 കോടിയായി. 3660 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. ഇതോടെ ആകെ മരണമടഞ്ഞവർ 3,18,895 ആയി.2,59,459 പേർ 24 മണിക്കൂറിനിടെ രോഗമുക്കി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നിരക്ക് 90.34 ശതമാനമായി. 2,48,93,410 പേർ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടി. പ്രതിദിന കേസ് പോസി‌റ്റിവി‌റ്റി നിരക്കും ഏറെ നാളിന് ശേഷം 10 ശതമാനത്തിന് താഴെയെത്തി. 9 ശതമാനമാണ് ഇന്ന്.ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 63.94 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.

ഇതിൽ തമിഴ്നാ‌ട്ടിലാണ് ഇന്നലത്തേതുപോലെ ഇന്നും രോഗികൾ കൂടുതൽ. 17.9 ശതമാനം രോഗികളും ഇവിടെനിന്നാണ്.33,361 പുതിയ കേസുകളാണ് തമിഴ്‌നാട്ടിലുള‌ളത്. രണ്ടാമതുള‌ള കർണാടകയിൽ 24,214 കേസുകൾ. മൂന്നാമതുള‌ള കേരളവുമായി ചെറിയ വ്യത്യാസമാണ് കർണാടകയ്‌ക്ക്. കേരളത്തിൽ 24,166 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്ര 21,273, ആന്ധ്ര 16,167. ഇതുവരെ രാജ്യത്ത് നടത്തിയ പരിശോധനകൾ 34 കോടിയുടെ അടുത്താണ്. ഇന്നലെ മാത്രം 20,70,508 സാമ്പിളുകൾ പരിശോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here