സ്വന്തം ലേഖകൻ

തിരുവനന്തപുരം:  കോവിഡ് വാക്‌സിൻ ചലഞ്ചിൽ ജനങ്ങളുടെ പ്രതികരണം മാതൃകാപരമാണെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ വാസ്‌കിൻ ചലഞ്ചിനെ പ്രകീർത്തിച്ചത്.
സാമ്പത്തിക വളർച്ചയെ കോവിഡ് ബാധിക്കുമെങ്കിലും സംസ്ഥാനം 6.6 ശതമാനം വളർച്ചാ നിരക്ക് ലക്ഷ്യമിടുന്നുണ്ട്. റവന്യൂവരുമാനത്തിൽ വരും വർഷം ഗണ്യമായ കുറവ് അനുഭവപ്പെടുമെങ്കിലും, സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
എല്ലാവർക്കും സൗജന്യ വാക്‌സിൻ എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. 1000 കോടി രൂപ ഇതിനായി അധികം ചിലവഴിക്കും. വിദേശരാജ്യങ്ങളിൽ നിന്നും വാക്‌സിൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. വാക്‌സിൻ വാങ്ങുന്നതിന്റെ ആദ്യനടപടിയായി ആഗോള ടെണ്ടർ വിളിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമുള്ള കോവിഡ് രോഗികൾക്ക് ക്യാഷ് ലെസ് ചികിൽസ നടപ്പാക്കുന്നതിനുള്ള പദ്ധതി ഉടൻ നടപ്പാക്കും. കോവിഡ് വ്യാപിക്കുമ്പോഴും മരണ നിരക്ക് പിടിച്ചു നിർത്താനായത് സർക്കാരിന്റെ നേട്ടമാണ്.
രോഗികൾക്ക് മെഡിക്കൽ കോളജിന് സമീപം താമസ സൗകര്യം ഏർപ്പെടുത്തും.
മുൻ സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുമെന്നായിരുന്നു ഗവർണറുടെ നയപ്രഖ്യാപനത്തിലെ ആദ്യ പ്രഖ്യാപനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്കാണ് ഈ സർക്കാർ പ്രഥമ പരിഗണന നൽകുക.
400 കോടിയുടെ കോവിഡ് പുനരധിവാസപാക്കേജ് ഉടൻ നടപ്പാക്കും. കോവിഡ് ബാധിതർക്കുള്ള സൗജന്യ ചികിത്സ എല്ലാ സർക്കാർ ആശുപത്രികളിലും തുടരും. കോവിഡ് റിലീഫിംഗ് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 150 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുക.
20 രൂപയ്ക്ക് ഊൺ ലഭ്യമാക്കുന്നതിനായുള്ള ജനകീയ ഹോട്ടൽ  പദ്ധതി ജനങ്ങൾക്ക് ഏറെ ആശ്വാസമായി. കുടുംബശ്രീ പദ്ധതിയും രാജ്യത്തിന് മാതൃകയായി.

സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെടുന്നില്ല, ഇത് ഫെഡറലിസത്തിന് എതിരാണ്.

നെല്ലുൽപ്പാദനം വർധിപ്പിക്കാൻ ബ്ലോക്ക്  തല സമിതികൾ ഉണ്ടാക്കും.

അഞ്ച് വർഷം കൊണ്ട് കേരളത്തിലെ കാർഷികോൽപ്പാദനം ഇരട്ടിയാക്കാനും, പച്ചക്കറി ഉൽപ്പാദനത്തിലൂടെ സ്വയം പര്യാപ്തത നേടാനുമായിരിക്കും സർക്കാർ ലക്ഷ്യമിടുക. കൂടുതൽ കാർഷിക വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തും.
മൺറോ തുരുത്തിൽ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള കൃഷി നടപ്പാക്കും.
പൊതു ഇടങ്ങളിൽ സൗജന്യ വൈ-ഫൈ സംവിധാനം നടപ്പാക്കും.
സംസ്ഥാനത്ത് ആരംഭിച്ച കെ ഫോൺ പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കും. സംസ്ഥാനത്തിന്റെ ഗതിമാറ്റുന്ന പദ്ധതിയാണ് കെ ഫോൺ.  പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിക്കും, ലാപ്‌ടോപ് എത്തിക്കുന്ന പദ്ധതിയും ഇതോടൊപ്പം പൂർത്തിയാവും.
സർക്കാറിന്റെ എല്ലാ സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമാക്കും. ഇതിന്റെ ഉദ്ഘാടനം ഒക്ടോബറിൽ നടക്കും.

കിഫ്ബിയുട സഹായത്തോടെ ശബരിമല ഇടത്താവളം വിപുലീകരിക്കും.

എല്ലാ ജില്ലകളിലും പ്രമുഖരുടെ പേരിൽ സാംസ്‌കാരിക സമുച്ഛയം പണിയും. കേരളാ ബാങ്കിന്റെ ആധുനിക വൽക്കരണ പദ്ധതികൾ ഉടൻ പൂർത്തീകരിക്കും. സഹകരണ മേഖലയിലെ കേന്ദ്രനയം ആശങ്കയുളവാക്കുന്നതാണ്.
കോളജുകൾ, സ്‌കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് ആന്റി- ഡ്രഗ് ക്ലബ്ബുകൾ വ്യാപിപ്പിക്കും. മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ക്ലബ്ബുകളെ കണ്ടെത്തി പ്രോത്സാനം നൽകും.
വീടു വീടാന്തരമുള്ള മത്സവിപണനത്തിന് പ്രത്യേക പദ്ധതികൾ നടപ്പാക്കും. ഇതിനായി കേരള മത്സ്യ ഫെഡിനെ ചുമതലപ്പെടുത്തും. കേരളത്തിലെ വിവിധ ഹാർബറുകളുടെ  ആധുനിക വൽക്കരണ പദ്ധതികൾ ഉടൻ പൂർത്തികരിക്കും.
സപ്ലൈക്കോ നെറ്റ് വർക്ക് വ്യാപകമാക്കും, ഓൺലൈൻ വ്യാപാരം കുറ്റമറ്റതാക്കുന്നതിനുള്ള നടപടിയുണ്ടാവും.
വെസ്റ്റ് കോസ്റ്റ് കനാൽ വഴിയുള്ള ചരക്ക് ഗതാഗതം വേഗത്തിലാക്കും. തീരദേശ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രത്യേക പദ്ധതി തയ്യാറാക്കും.
 
ക്ലീൻ കേരള കമ്പനി, മാലിന്യ നിർമ്മാജനതതിനുള്ള പദ്ധതി നടപ്പാക്കും. മാലിന്യ നിർമ്മാജനത്തിനായി പ്രാദേശിക അടിസ്ഥാനത്തിൽ  കർമ്മ സേന രൂപീകരിക്കും. മാലിന്യ നിർമ്മാജനത്തിന് ബൃഹത്തായ പദ്ധതികളാണ് നടപ്പാക്കുക. വിവിധ ഏജൻസികളുടെ സഹായത്തോടെയായിരിക്കും പദ്ധതി യാഥാർത്ഥ്യമാക്കുക. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് മാലിന്യ നിർമാർജനത്തിനുള്ള നിയമം നടപ്പാക്കും.
 വീടുവീടാന്തിരം മാലിന്യം ശേഖരിച്ച് സംസ്‌കരിക്കും.
 പ്രവാസി പെൻഷൻ പദ്ധതി നടപ്പാക്കും. ഇതിനായി പ്രവാസി വെൽഫെയർ ബോർഡിന് സാമ്പത്തിക സഹായം നൽകും.

വരുന്ന അഞ്ച് വർഷംകൊണ്ട്  വൈദ്യുതി ഉൽപ്പാദന മേഖലയിൽ വൻ വികസന പദ്ധതികൾ നടപ്പാക്കും. പവർകട്ട്, ലോഡ് ഷെഡിംഗ് എന്നിവ ഉണ്ടാവില്ല.
റീ-ബിൽഡിംഗ് കേരള പദ്ധതി പുരോഗമിക്കുന്നു. ലോകബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇ-ഗവേണൻസിൽ മലയാളത്തിന് പ്രാമുഖ്യം നൽകും.
ചെല്ലാനത്ത് മത്സ്യബന്ധന ഹാർബർ ഈ വർഷം നടപ്പാക്കും.
ഡൽഹി ട്രാവൻകൂർ പുനരുദ്ധാരണ പദ്ധതി ഉടൻ ആരംഭിക്കും.

കൊച്ചി മറൈൻ ഡ്രവിൽ രാജ്യാന്തര നിലവാരമുള്ള എക്‌സിബിഷൻ സെന്റർ സ്ഥാപിക്കും.
കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി ഈ വർഷം സെപ്റ്റംബറിൽ കമ്മീഷൻ ചെയ്യും.
കർഷകർക്ക് പ്രത്യേക പാക്കേജ്.

ആയുഷ് വരുപ്പിന് കീഴിൽ ക്ലിനിക്കുകൾ  ആരംഭിക്കും.
പരിവർത്തിത ക്രിസ്ത്യാനികൾക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും.

കേരളാ ബാങ്കിന്റെ സേവനങ്ങൾ മലപ്പുറത്തും നടപ്പാക്കും.

ആധുനിക ബാങ്കുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും കേരളാ ബാങ്കിലും ലഭ്യമാക്കും.
പാവപ്പെട്ടവർക്ക് അതിവേഗ ഇന്റർ നെറ്റ് ലഭ്യമാക്കും.

പാവപ്പെട്ടവർക്ക് സൗജന്യ ചികിൽസ ലഭ്യമാക്കും.
20 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
കെ എസ് ആർ ടി സിയെ പ്രൊഫഷണലാക്കും.
ലൈഫ് പദ്ധതിയിൽ നാലായിരം വീടുകൾ പണിയും.
വയോജന സംരക്ഷണ നിയമം നടപ്പാക്കും.
പറമ്പിക്കുളം- ആളിയാർ പദ്ധതി പുതുക്കും.

രണ്ട്  മണിക്കൂർ നീണ്ടുനിന്ന ഗവർണറുടെ നയപ്രഖ്യാപനത്തിൽ ആരോഗ്യമേഖലയ്ക്കാൺ പ്രാമുഖ്യം.
വായ്പാ പരിധി ഉയർത്തൽ, കേന്ദ്ര സഹകരണനയം എന്നിവയിൽ കേന്ദ്രസർക്കാറിനെ വിമർശിക്കുന്ന ഭാഗങ്ങളും ഉൾപ്പെട്ടിരുന്നു.
നയപ്രഖ്യാപനത്തിന്റെ പൂർണ രൂപം മേശപ്പുറത്ത് വെക്കുന്നതായി അറിയിച്ചുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചത്.
അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് പിണറായി സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളാണ് ഗവർണറുടെ ആദ്യ നയപ്രഖ്യാപനത്തിലൂടെ സഭയെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here