( സലിം ആയിഷ : ഫോമാ പി ആർ ഓ )

‘ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ’ പദ്ധതിയുടെ ഭാഗമായി, ഫോമയും, അംഗസംഘടനകളും കോവിഡിന്റെ അതിരൂക്ഷ വ്യാപനത്തിൽ പ്രതിസന്ധിയിലായ കേരളത്തെ സഹായിക്കുന്നതിന്റെ ശ്രമങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയിൽ പത്ത് വെന്റിലേറ്ററുകളും, അഞ്ഞൂറ് പൾസ് ഒക്സ്മി മീറ്ററുകളും അമേരിക്കയിൽ നിന്നും

കേരളത്തിലേക്ക്  കയറ്റി അയച്ചു. ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്റെ അംഗീകൃത ഷിപ്പർ ഫോമയ്‌ക്ക്  ലഭിച്ചതിനാൽ  അതിവേഗത്തിൽ കേരളത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ജീവൻ രക്ഷ ഉപകരണങ്ങൾ എത്തിച്ചേരും.

കേരളത്തിൽ മറ്റു അനുബന്ധ ഉപകരണങ്ങളുടെ സഹായമില്ലാതെ, വൈദ്യതി വ്യതിയാനമുണ്ടാകുമ്പോൾ ഉണ്ടാകുന്ന തകരാറുകളില്ലാതെ ദീർഘകാലം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഉപകരണങ്ങൾ കേരള സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണ്. ഇന്ത്യൻ വിപണിയിൽ ഒന്നരക്കോടി രൂപ വിലവരുന്ന ജീവൻ രക്ഷാ ഉപകാരണങ്ങളാണ് ആദ്യ ഘട്ടവുമായി കയറ്റി അയച്ചിട്ടുള്ളത്. രണ്ടാം ഘട്ടമായി പത്ത് വെന്റിലേറ്ററുകളും, അൻപത് ഓക്സിജൻ കോണ്സെന്ട്രേറ്ററുകളും, സർജിക്കൽ ഗ്ലൗവുസുകളും, ബ്ലാൿഫങ്സിനുള്ള  മരുന്നുകളും കയറ്റി അയക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

താഴെ പറയുന്ന സംഘടനകളും വ്യക്തികളുമാണ് വെന്റിലേറ്ററുകൾ സംഭാവന നൽകിയിരിക്കുന്നത്

കേരള അസോസിയേഷൻ ഓഫ് വാഷിംഗ്‌ടൺ രണ്ട് വെന്റിലേറ്ററുകൾ നൽകി . ഫോമാ സെൻട്രൽ റീജിയൻ , ബേ മലയാളി , മിനസോട്ട മലയാളി അസോസിയേഷൻ , ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ , ദിലീപ് വര്ഗീസ് , ജോൺ സി വര്ഗീസ് , ജോൺ ടൈറ്റസ് , ഡോ ജോൺ ആൻഡ് ലിസ കൈലാത്ത്‌ തുടങ്ങിയവർ ഓരോന്ന് വീതവും സംഭാവനയായി നൽകി .

കൂടുതൽ സംഘടനകളും വ്യക്തികളും സഹായ മനസ്ഥിതിയുമായി മുന്നോട്ടു വരുന്നുണ്ട്, ജൂൺ 30 വരെ സഹായങ്ങൾ സ്വീകരിക്കാനാണ് ഫോമായുടെ ഇപ്പോഴത്തെ തീരുമാനം

കേരളത്തെ രക്ഷിക്കാനുള്ള ഫോമയുടെ സന്നദ്ധ പ്രവർത്തങ്ങളോട് ഐക്യംദാർഢ്യം പ്രഖ്യാപിച്ചും സാമ്പത്തിക സഹായങ്ങൾ നല്കയും സഹകരിച്ച എല്ലാ അംഗസംഘടനകൾക്കും വ്യക്തികൾക്കും, ഫോമാ എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here