ന്യൂഡൽഹി: എട്ടായിരം കോടി രൂപയുടെ കിട്ടാക്കടം നാഷണൽ അസറ്റ് റീകൺസ്ട്രഷൻ കമ്പനിക്ക്(എൻഎആർസിഎൽ) കൈമാറി പഞ്ചാബ് നാഷണൽ ബാങ്ക്. എൻഎആർസിഎൽ ജൂലൈ മുതൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

പിഎൻബി മാനേജിങ് ഡയറക്ടർ എസ് എസ് മല്ലികാർജ്ജുന റാവുവാണ് കിട്ടാക്കടത്തിന്റെ കൈമാറ്റത്തെ കുറിച്ച് വ്യക്തമാക്കിയത്.

പുതുതായി ആരംഭിക്കുന്ന ബാഡ് ബാങ്കിന്റെ 51 ശതമാനം ഓഹരികളും പൊതുമേഖലാ ബാങ്കുകൾക്കാണ്. നേരത്തെ ഇന്ത്യൻ ബാങ്ക് അസോസിയേഷനാണ് ഇത്തരമൊരു നിർദ്ദേശവുമായി രംഗത്ത് വന്നതെങ്കിലും പിന്നീട് കേന്ദ്രസർക്കാർ ദേശീയ ബജറ്റിൽ ഇത് രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. എൻഎആർസിഎല്ലിൽ പഞ്ചാബ് നാഷണൽ ബാങ്കിന് പത്ത് ശതമാനത്തിൽ താഴെ ഓഹരിയാണ് ഉണ്ടാവുക.

കിട്ടാക്കടങ്ങളെ തുടർന്ന് ബാങ്കുകൾ നേരിടുന്ന സമ്മർദ്ദങ്ങൾ കുറയ്ക്കുകയാണ് പുതിയ ബാഡ് ബാങ്കിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പിഎൻബി തങ്ങൾക്ക് കാനറ എച്ച്എസ്ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കൊമ്മേഴ്സ് ലൈഫ് ഇൻഷുറൻസ് കമ്പനിയിലുള്ള ഓഹരികൾ അടുത്ത ഒന്നര വർഷത്തിനുള്ളിൽ വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നും പിന്മാറാനാണ് ബാങ്കിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here