സ്വന്തം ലേഖകൻ

ചെന്നൈ : രജനി മക്കൾ മൻട്രം അവസാനിച്ചു. ഇനി രസികൻ മൻട്രം മാത്രം. രണ്ടര പതിറ്റാണ്ട് കാലത്തെ പഴക്കമുള്ളതാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാർത്തകൾ.  രജനീകാന്ത് നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടാണ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും, മക്കൾ മൻട്രം പ്രവർത്തനം അവസാനിപ്പിച്ചതായും പ്രഖ്യാപിച്ചത്. രജനീകാന്ത് ചികിൽസയ്ക്കായി അമേരിക്കയിലായിരുന്നു, കഴിഞ്ഞ ദിവസമാണ് അദ്ദേഹം ചെന്നെയിൽ തിരിച്ചെത്തിയത്.
ബി ജെ പിയുടെ പിന്തുണയോടെ രജനീകാന്തിന്റെ പാർട്ടി തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നായിരുന്നു പ്രചരണം, രജനിയുടെ രാഷ്ട്രീയ പ്രവേശനം ആരാധകർ ഏറെ ആഘോഷമാക്കാനിരിക്കയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനയുടെ പ്രഖ്യാപനം വന്നത്. അന്ന് ആരോഗ്യപരമായ കാരണങ്ങളാലാണ് തെരഞ്ഞടുപ്പിലേക്കില്ലെന്ന് പ്രഖ്യാപനം വരുന്നത്. രജനി മക്കൾ മൻട്രം തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസമാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചത്. തുടർന്ന് അമേരിക്കയിലേക്ക് ചികിൽസയ്ക്കായി പോവുകയായിരുന്നു. ഇപ്പോഴെന്നല്ല, ജീവിതത്തിൽ ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനി അറിയിച്ചു. രസികൻ മൻട്രത്തിൽ സിനിമാ വിഷയങ്ങൾ മാത്രമായിരിക്കും കൈകാര്യം ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here