സ്വന്തം ലേഖകൻ

കൊച്ചി : കേരളത്തിലെ ഏകജാലക സംവിധാനം കാലഹരണപ്പെട്ട സംവിധാനമെന്ന് കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ്ബ്. കാലം മാറിയത് തിരിച്ചറിയാത്തതാണ് കേരളത്തിലെ വ്യവസായികൾ അനുഭവിക്കുന്ന ദുരിതത്തിന് കാരണം. വിവിധ വകുപ്പുകൾ നിരന്തരമായി കയറി പരിശോധനകൾ നടത്തുന്നത് ശാസ്ത്രീയമായ ലൈസൻസ് സംവിധാനം ഏർപ്പെടുത്താൻ അറിവില്ലാത്തതുകൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങളിൽ എങ്ങിനെയാണ് വ്യവസായ സൗഹൃദമാവുന്നതെന്ന് ഇനിയെങ്കിലും മനസിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണം. കേരളം വ്യവസായ സൗഹൃദമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള പരോക്ഷമറുപടിയായിരുന്നു സാബുവിന്റേത്.
തെലങ്കാനയിൽ വ്യവസായികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് സർക്കാരിനെതിരെ കിറ്റെക്‌സ് എം ഡി ആഞ്ഞടിച്ചത്. കേരളമാണ് കിറ്റെക്‌സിനെ വളർത്തിയത്. എന്നാൽ മറ്റു വഴികളില്ലാത്ത സാഹചര്യത്തിലാണ് കേരളം വിടാൻ  കിറ്റെക്‌സ് നിർബന്ധിതരായത്.
തെലങ്കാനയിൽ ഒരു വ്യവസായത്തിന് ലൈസൻസ് നൽകുന്നത് ഒരു വർഷത്തേക്കല്ല, പത്ത് വർഷത്തേക്ക് ഒരു ലൈസൻസിന് കാലാവധിയുണ്ടാവും.

അനാവശ്യമായ ഒരു പരിശോധനയും സ്ഥാപനങ്ങളിൽ ഉണ്ടാവില്ല. ഏതെങ്കിലും ഉന്നത വ്യവസായ ഉദ്യോഗസ്ഥരോ, വകുപ്പ് മന്ത്രിയോ സ്ഥാപനത്തിൽ സന്ദർശനം നടത്തുവെങ്കിൽ അത് സ്ഥാപനം ഉടമയുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും.
ഒരു വ്യവസായിയും ലൈസൻസ് പുതുക്കാനും , പൊല്ലൂഷൻ സർട്ടിഫിക്കറ്റിനുമായി സർക്കാർ സ്ഥാപനങ്ങളിൽ കയറിയിറങ്ങേണ്ട കാര്യമില്ല.
ഇതിനെല്ലാം പുറമേ നിരവധി സൗജന്യങ്ങളാണ് വ്യവസായ വകുപ്പ് നൽകുന്നത്.  എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള സൗകര്യം ചെയ്യും.  എത്രകോടി രൂപ വേണമെങ്കിലും അവിടെ നിക്ഷേപിക്കാവുന്ന സാഹചര്യം അവടിയുണ്ട്. വളരെ കുറഞ്ഞ നിരക്കിലുള്ള ലാന്റ്, വെള്ളം, ഇലട്രിസിറ്റി എന്നിവ സർക്കാർ വ്യവസായ വളർച്ചയ്ക്കായി ലഭ്യമാക്കുന്നുണ്ട്.
സ്റ്റേറ്റിന്റെ ജി എസ് ടി 1000 കോടി മുടക്കുമ്പോൾ അതിന്റെ പലിശ എട്ട് ശതമാനം റിബേറ്റായി തിരികെ തരും. ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം 1 ശതമാനം പലിശയാണ്. സൗജന്യങ്ങൾ, ഇൻസെന്റീവ് തുടങ്ങി വാഗ്ദാനങ്ങളുടെ പെരുമഴ. 1000 കോടി മമുടക്കിയാൽ 400 കോടി നിക്ഷേപകന് തിരികെ അപ്പോൾ കിട്ടും. 90 ശതമാനം വരെ നിക്ഷേപകന് തിരിച്ചു കൊടുക്കുന്നു. 700 മുതൽ 900 കോടിവരെ തിരികെ തരുന്നു. ഒരു മുടക്കുമുതലും ഇല്ലാതെ എങ്ങിനെ വ്യവസായം ആരംഭിക്കാം എന്ന് എനിക്ക് ബോധ്യപ്പെട്ടത് തെലങ്കാനയിൽ പോയപ്പോഴാണ്.

സിങ്കിൾ വിന്റോ നടപ്പാക്കി എന്നൊക്കെയാണ് കേരളത്തിലെ വ്യവസായ വകുപ്പ് വലിയ സംഭവമായി അവതരിപ്പിക്കുന്നത്.
പൊട്ടക്കിണറിൽ വീണ തവളയുടെ അവസ്ഥയിലാണ് ഇവിടുത്തെ വ്യവസായ വകുപ്പ്. വ്യവസായങ്ങളെ കൊണ്ടുവരുന്നതിന്  മറ്റ് സംസ്ഥാനങ്ങളിൽ എന്താണ്  നടക്കുന്നതെന്ന് ഇപ്പോഴും ഇവിടെയുള്ളവർക്ക് അറിയില്ല.  മറ്റ് രാജ്യങ്ങളിൽ എന്ത് നടക്കുന്നു എന്നും വ്യവസായവികസനത്തിന് എന്ത് നല്കുന്നു എന്നും പഠിക്കാൻ കേരളത്തിലെ ഭരണാധികാരികൾ തയ്യാറാവണം. കേരളമാണ് വ്യവസായങ്ങൾക്ക് ഏറ്റവും കൂടുതൽ സൗഹൃദമുള്ള സംസ്ഥാനമെന്ന് പ്രചരിപ്പിക്കയാണ്. ഇനിയെങ്കിലും കേരളം സൗകര്യമുണ്ടാക്കി വ്യവസായം കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. നിരവധി സ്റ്റാർട്ട് അപ്പ് കമ്പനികൾ നിക്ഷേപം നടത്തുന്നു, അവരെല്ലാം  കടക്കാരനായി മാറുന്നു, ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ് പലരും.
കേരളത്തിൽ നിന്നും മാറുകയെന്നത് നമുക്ക് ചിന്തിക്കാൻ പറ്റാത്തകാര്യമായിരുന്നു,  കേരളമാണ് ഞങ്ങളെ വളർത്തിയത്. കേരളീയരുടെ കൂട്ടായ്മയിലൂടെയാണ് വളർന്നത്. 53 വർഷം വ്യവസായം നടത്താൻ നടത്തിയ പ്രയത്‌നം വലുതാണ്. കേരളത്തിന് പുറത്തായിരുന്നു നമ്മുടെ വ്യവസായം ആരംഭിച്ചിരുന്നതെങ്കിൽ ൽ 30 ഇരട്ടിവളർച്ചയുണ്ടായേനേ… ഇനിയെന്നെങ്കിലും കേരളം മാറുമെന്ന വിശ്വാസത്തിൽ  നമ്മുടെ സമയവും, പണവും ജീവിതവും നശിപ്പിക്കാൻ തയ്യാറല്ല. തെലങ്കാനയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിലും നിക്ഷേപം നടത്തും. 53 വർഷം കൊണ്ട് നഷ്ടപ്പെട്ട വളർച്ച 10 വർഷം കൊണ്ട് തിരികെ പിടിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ട്.
3500 കോടിയുടെ നിക്ഷേപം പിൻവലിക്കുന്നു എന്നു പറഞ്ഞപ്പോൾ, അങ്ങിനെയൊരു പദ്ധതിയില്ലെന്ന് പറയുകയാണ് വ്യവസായ വകുപ്പ് അധികൃതർ.

 2025 ൽ കിറ്റെക്‌സ് എന്തായിരിക്കണമെന്ന് നേരത്തെ തയ്യാറാക്കിയതാണ്. 2020 ൽ കെ പി എം ജിയിൽ ഉണ്ടാക്കായതാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടുവച്ചാണ് തെലങ്കാനയിൽ ചർച്ച നടത്തിയത്. തൊഴിലില്ലായ്മയ്ക്ക് പരിഹാരം ഉണ്ടാക്കാനായി ഓരോ ഗ്രാമങ്ങളിലായി വിവിധ യൂണിറ്റുകൾ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കേരളത്തിന് അതൊന്നും ആവശ്യമില്ലെന്ന നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിച്ചതെന്നും കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ്ബ് പത്രസമ്മേളനത്തിൽ ആരോപിച്ചു. 
 
 

LEAVE A REPLY

Please enter your comment!
Please enter your name here