ശ്രീന​ഗർ: ശ്രീനഗറിലെ തിരക്കേറിയ മാർക്കറ്റിൽ ഭീകരർ നടത്തിയ ​ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഞായറാഴ്‌ച വൈകിട്ടായിരുന്നു ആക്രമണം. ഹരി സിങ്‌ ഹൈ സ്‌ട്രീറ്റിൽ വിന്യസിച്ചിരിക്കുന്ന പൊലീസിനും സുരക്ഷാസേനയ്ക്കും നേരെ തീവ്രവാദികൾ ഗ്രനേഡ് എറിയുകയായിരുന്നു.

പ്രദേശവാസിയായ മുഹമ്മദ് അസ്ലം മഖ്ദൂമിയാ (71)ണ്‌  കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ശ്രീ മഹാരാജ ഹരി സിങ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ​ഗുരുതരമാണ്. പ്രദേശം വളഞ്ഞ സുരക്ഷാസേന അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here