മൊഹാലി : നൂറാം മത്സരത്തിനിറങ്ങിയ വിരാട് കോലിക്കും, നായകനായി ആദ്യ ടെസ്‌റ്റിനിറങ്ങിയ രോഹിത്‌ ശർമ്മയ്‌ക്കും മുന്നിൽ കിടിലൻ ഷോ നടത്തി രവീന്ദ്ര ജഡേജ. മിന്നുന്ന ഓൾറൗണ്ട്‌ പ്രകടനം നടത്തിയ ജഡേജയുടെ മികവിൽ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 222 റൺസിനും ജയിച്ചു.

400 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായി ഫോളോ ഓൺ ചെയ്‌ത ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 178 റൺസിന് എല്ലാവരും പുറത്തായി. രണ്ടു ദിവസത്തെ കളി ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ വിജയം. പുറത്താകാതെ 175 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായ ജഡേജ, രണ്ട് ഇന്നിങ്സിലുമായി ഒൻപത് വിക്കറ്റും വീഴ്ത്തി. സ്കോർ: ശ്രീലങ്ക 174 & 178, ഇന്ത്യ – 574/8 ഡിക്ലയേർഡ്..

LEAVE A REPLY

Please enter your comment!
Please enter your name here