ന്യൂഡല്‍ഹി: കശ്മീര്‍ ഫയല്‍സ് നല്ല സിനിമയാണെന്നും എല്ലാ എംപിമാരും സിനിമ കാണണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുപോലുള്ള സിനിമകള്‍ ഇനിയും ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകള്‍ ചിത്രത്തിന് നികുതിയിളവും പ്രഖ്യാപിച്ചിരുന്നു.

കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിന്റെ പ്രമേയം. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി , അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിവേക് അഗ്നിഗോത്രിയാണ് സിനിമ സംവിധാനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here