∙ കൂടുതൽ പേരും ട്രാവൽ ഇൻഷുറൻ‌സ് വാങ്ങാൻ തിരഞ്ഞെടുക്കുന്നത് ഡിജിറ്റൽ മാർഗങ്ങൾ; 94% പേരും സമീപഭാവിയിൽ വിദേശയാത്രയ്ക്ക് ട്രാവൽ ഇൻഷുറൻസ് വാങ്ങും

മുംബൈ: ഇന്റർനാഷണൽ യാത്രകൾക്കായി ട്രാവൽ ഇൻഷുറൻസ് എടുക്കുന്നതിൽ ഇന്ത്യയിൽ 76% വർധന കോവിഡ് മഹാമാരിക്കുശേഷം ഉണ്ടെന്ന് ഐസിഐസിഐ ലൊംബാർഡ് നടത്തിയ ഗവേഷണത്തിൽ വ്യക്തമായി. മഹാമാരിക്കുമുൻപ് ഇത് 50% ആയിരുന്നു. വിദേശയാത്ര പ്ലാൻ ചെയ്യുന്ന 94% പേരും ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നു. ഡിജിറ്റൽ ഇടപാട് ഈ രംഗത്തു വളരെ കൂടുതലാണെന്നും പഠനത്തിൽ വ്യക്തമായി. മൂന്നിലൊന്ന് കസ്റ്റമർമാരും ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിച്ചാണ് ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നത്. മറ്റൊരു 30% പേർ ഓൺലൈൻ അഗ്രിഗേറ്റർമാരിൽനിന്നും ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമുകളിൽനിന്നും വാങ്ങുന്നു.
ട്രാവൽ ഇൻഷുറൻസ് സംബന്ധിച്ച് കസ്റ്റമേഴ്സിന്റെ താല്പര്യങ്ങൾ മനസ്സിലാക്കാനും പർച്ചേസിങ് രീതി മനസ്സിലാക്കാനുമാണ് ഐസിഐസിഐ ലൊംബാർഡ് സർവേ നടത്തിയത്. വിനോദയാത്രയും ബിസിനസ് യാത്രയും സംബന്ധിച്ച കാഴ്ചപ്പാടിലെ വ്യത്യാസം മനസ്സിലാക്കാനും ഇൻഷുറൻസ് വാങ്ങന്നതിനുള്ള സന്നദ്ധത, ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ട്രാവൽ ഇൻഷുറൻസിന്റെ പ്രാധാന്യം, കോവിഡ്–അനുബന്ധ കവറേജ് സംബന്ധിച്ച ധാരണ എന്നിവ മനസ്സിലാക്കാനും സർവേ സഹായിച്ചു. മഹാമാരിക്കുശേഷമുള്ള ഇന്റർനാഷനൽ യാത്ര കൂടുതലും ബിസിനസ്, ജോലി, മെഡിക്കൽ ആവശ്യങ്ങൾ പോലെ പ്രത്യേക ഉദ്ദേശ്യത്തോടെയുള്ളതാണെന്നും സർവേയിൽ വ്യക്തമായി.
വെറുമൊരുൽപന്നം എന്ന നിലയിൽനിന്ന് ഒരു ആവശ്യം എന്ന നിലയിലേക്ക് ട്രാവൽ ഇൻഷുറൻസ് മഹാമാരിക്കുശേഷം മാറിയെന്നും ഇതു സംബന്ധിച്ച ധാരണയും സ്വീകരിക്കാനുള്ള സന്നദ്ധതയും കൂടിയെന്നും സർവേയിൽ തെളിഞ്ഞു. വെറും മെഡിക്കൽ കവേറജിലുപരി, കോവിഡ് കവർ ആണ് യാത്രക്കാർ ട്രാവൽ ഇൻഷുറൻസെടുക്കുമ്പോൾ അന്വേഷിച്ചത്. നാലിലൊന്നിലധികം ആളുകൾ ഇതുകാരണമാണ് ട്രാവൽ പോളിസി വാങ്ങിയത്. ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങൾ പോലെ യുഎസ്, കാനഡ എന്നിവിടങ്ങളിലേക്കും (1.6 മടങ്ങ്) യൂറോപ്പിലേക്കും (1.4 മടങ്ങ്) ഉള്ള യാത്രകൾ പാൻഡമിക്കിനുശേഷം കൂടിയിട്ടുണ്ട്.
റിസർച്ചിനെപ്പറ്റി ഐസിഐസിഐ ലൊംബാർ‌ഡ് എക്സിക്യൂട്ടിവ് ഡയറക്ടർ‌ സഞ്ജീവ് മന്ത്രിയുടെ വാക്കുകൾ: ”മഹാമാരി ട്രാവൽ ഇൻഷുറൻസ് സംബന്ധിച്ച ബോധവൽക്കരണം ഉയരാൻ കാരണമായി. അതിനു മുൻപ് ഇന്റർനാഷനൽ യാത്രക്കാരിൽ 50% പേർ മാത്രമേ ട്രാവൽ ഇൻഷുറൻസ് വാങ്ങിയിരുന്നുള്ളൂ. പക്ഷേ അതിനുശേഷം അത് 76% ആയി. വിദേശയാത്ര നടത്തുമ്പോൾ കോവിഡിനുള്ള കവർ ഉൾപ്പെടെ പര്യാപ്തമായ മെഡിക്കൽ കവറേജ് വാങ്ങാൻ കസ്റ്റമേഴ്സ് ശ്രദ്ധ പുലർത്തുന്നു. കൂടുതൽ പർച്ചേസും നടന്നത് ഡിജിറ്റൽ ആയാണ്. ആ സംഖ്യ കൂടുകയുമാണ്. മുൻപ് വലിയ പ്രാധാന്യം കല്‌പിക്കാതിരുന്ന ട്രാവൽ‌ ഇൻഷുറൻസ് ഇപ്പോൾ ആവശ്യം ആയി മാറിയിരിക്കുന്നു. ‘റിവഞ്ച് ട്രാവൽ’ വ്യാപകമായതോടെ ഞങ്ങൾ ഈ രംഗത്തു വലിയ അവസരമാണു കാണുന്നത്. പ്രതികരിച്ചവരിൽ മൂന്നിലൊന്നുപേരും ഐസിഐസിഐ ലൊംബാർ‌ഡിനെയാണ് തിരഞ്ഞെടുത്തത് എന്നത് ആഹ്ലാദകരമാണ്.’

LEAVE A REPLY

Please enter your comment!
Please enter your name here