പുതുച്ചേരി: സ്വന്തം മകനെക്കാള്‍ പഠനത്തില്‍ മികവു പുലര്‍ത്തിയ എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തു കൊന്നു. സംഭവം പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലാണ്. കാരയ്ക്കല്‍ നെഹ്‌റു നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിഭ്യാര്‍ഥി മണികണ്ഠനാണ് മരിച്ചത്. സഹപാഠിയുടെ അമ്മ കുട്ടിക്ക് ജ്യൂസ് കൊടുത്തു ജ്യൂസ് കുടിച്ചാണ് കുട്ടി മരിച്ചത്. സ്വന്തം മകനെ ക്ലാസില്‍ ഒന്നാമത്താക്കാന്‍ ഒരമ്മ ചെയ്ത കൊടും ക്രൂരതയാണ്.

സംഭവത്തില്‍ നാടു ഒന്നടങ്കം നടുങ്ങിയിരിക്കുകയാണ്. ബാലമണികണ്ഠന്‍ ഇന്നലെ വൈകുന്നേരം സ്‌കൂളില്‍ നിന്നു വീട്ടിലെത്തിയ ശേഷം ഛര്‍ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിഷം ഉളില്‍ ചെന്നുയെന്നും ഡോക്ടര്‍ പറയുന്നത്. ഉടന്‍ തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂള്‍ മുഖേന നടത്തിയ അന്വേഷണത്തിലാണ് സുരക്ഷാ ജീവനക്കാരന്‍ കുട്ടിക്ക് ജ്യൂസ് കൊടുത്തതായി അറിഞ്ഞത്. സ്‌കൂള്‍ അധികൃതരും മാതാപിതാക്കളും സുരക്ഷാ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുടെ ബന്ധുവെന്നു പറയുന്നയൊരു സ്ത്രീ പറഞ്ഞിട്ടാണ് കുട്ടിക്ക് ജ്യൂസ് നല്‍കിയതെന്നു സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരു കുട്ടിയുടെ അമ്മയായ സഹായറാണി വിക്‌ടോറിയ എന്ന സ്ത്രീയാണ് സുരക്ഷാ ജീവനക്കാരനു ജ്യൂസ് നല്‍കിയത് എന്നു അറിഞ്ഞത്.
സംഭവത്തില്‍ സഹായറാണിയ്‌ക്കെതിരെ കുട്ടിയുടെ മാതാപിക്കളുടെ പരാതി പ്രകാരം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ക്രൂരതയുടെ കാരണം വെളിപ്പെടുത്തിയത്. ക്ലാസില്‍ തന്റെ മകനെക്കാള്‍ മണികണ്ഠന്‍ മികച്ച മാര്‍ക്ക് നേടുന്നതാണ് വിഷം നല്‍കാന്‍ കാരണം.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മണികണ്ഠന്‍ മരിച്ചു. മികച്ച ചികിത്സ കുട്ടിക്ക് ലഭിച്ചില്ല എന്നു പറഞ്ഞ് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിച്ചു. സഹായറാണിയുശട അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here