മുംബൈ: ഇന്ത്യയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ ഇതാദ്യമായി ഏത് ആശുപത്രിയില്‍ ചികിത്സിച്ചാലും കാഷ് ലെസ് സംവിധാനം ഒരുക്കി ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്. നിലവിലെ ആശുപത്രി ശൃംഖലയുടെ ഭാഗമല്ലെങ്കില്‍പോലും ‘എനിവേര്‍ കാഷ്‌ലെസ്’ സംവിധാനം വഴി പണം നല്‍കാതെ ചികിത്സതേടാനുള്ള സൗകര്യമാണ് ലഭിക്കുക.

പുതിയ സംവിധാനം ആശുപ്രതിയുടെ അനുമതിക്ക് വിധേയമാണ്. ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് കമ്പനിയെ അറിയിച്ചാലാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുക. രോഗിയുടെ വിവരങ്ങള്‍, പോളിസിയുടെ വിശദാംശങ്ങള്‍, ആശുപത്രിയുടെ പേര്, രോഗനിര്‍ണയം, ചികിത്സിക്കുന്ന ഡോക്ടറുടെ വിവരങ്ങള്‍ എന്നിവ നല്‍കണം. ‘ഐഎല്‍ ടെയ്ക്ക്‌കെയര്‍ ആപ്പില്‍ ‘സര്‍വീസ് വി ഓഫര്‍’ സെക്ഷന്‍വഴി വിവരങ്ങള്‍ നല്‍കാം. ഇന്ത്യയിലുടനീളം ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

ചികിത്സക്കായി മുന്‍കൂര്‍ തുകയടയ്ക്കല്‍, ആശുപത്രി വാസത്തിനിടെയുള്ള ബില്ലുകള്‍ അടയ്ക്കല്‍, രേഖകള്‍ ശേഖരിക്കല്‍, ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് നല്‍കല്‍ എന്നിവയൊക്കെ ഒഴിവാക്കാന്‍ ഈ സംവിധാനംവഴി കഴിയും. അശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതു മുതല്‍ വിടുതല്‍ ചെയ്യുന്നതുവരെയുള്ള കാലയളവില്‍ തടസരഹിത അനുഭവം പ്രദാനംചെയ്യുന്നു. ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് സേവനം തേടുന്നതിനുപകരം മികച്ച ആശുപത്രി തിരഞ്ഞെടുക്കാനും കുടുംബത്തിന്റെ ക്ഷേമത്തിനുമായി ഈ സമയം വിനിയോഗിക്കുകയും ചെയ്യാം.

ഈ സേവനം ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇപ്രകാരം ബന്ധപ്പെടാം: ഐഎല്‍ ടെയ്ക്ക്‌കെയര്‍ ആപ്പ് ഹോം പേജ് > സര്‍വീസ് വി ഓഫര്‍ > ഹെല്‍ത്ത് അസിസ്റ്റന്‍സ് > എനിവേര്‍ കാഷ്‌ലെസ്.

ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്നതും എല്ലാവര്‍ക്കും മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനുമുള്ള ചുവടുവെയ്പുമാണ് എനിവേര്‍ കാഷ്‌ലെസ് ഫീച്ചറെന്ന് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലോക് അഗര്‍വാള്‍ പറഞ്ഞു. ഉപഭോക്താക്കളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് അവരുടെ ചികിത്സ മികച്ചരീതിയില്‍ നടത്താന്‍ കഴിയുമെന്ന ഉറപ്പാണ് ഈ സേവനത്തിലൂടെ ലഭിക്കുന്നത്. കമ്പിയുടെ നൂതനമായ ഉപഭോക്തൃകേന്ദ്രീകൃതമായ പ്രതിബദ്ധത വ്യക്തമാക്കുന്നതുമാണിത്. ഐ.സി.ഐ.സി.ഐയെ വേറിട്ടുനിര്‍ത്താനും ഇന്‍ഷുറന്‍സ് മേഖലയിലെ വിശ്വസ്ത പങ്കാളിയാക്കാനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടിയര്‍ രണ്ട്, ടിയര്‍ മൂന്ന് നഗരങ്ങളില്‍ക്കൂടി ഇന്‍ഷുറന്‍സ് പരിരക്ഷ വ്യാപിപ്പിക്കുകയെന്നതാണ് അടിസ്ഥാന ദൗത്യം. കേസുകളുടെ എണ്ണം കൂടുമ്പോഴും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി, അവര്‍ക്ക് മികച്ച സാധ്യതകള്‍ നല്‍കുകയും ചെയ്യാനാണ് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് താല്‍പര്യപ്പെടുന്നത്. ക്ലെയിം നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും കമ്പനി ലക്ഷ്യമിടുന്നു.

എ.ഐ സംവിധാനത്തോടെയുള്ള ക്ലെയിം അപ്രൂവല്‍ സിസ്റ്റം, ഹോം ഹെല്‍ത്തകെയര്‍ ഫീച്ചര്‍ തുടങ്ങി നിരവധി പുതിയ സംവിധാനങ്ങള്‍ കമ്പനി ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കിയിട്ടുണ്ട്. ഡ്രൈവിങ് രീതി പിന്തുടര്‍ന്ന് സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ടെലിമാറ്റിക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മോട്ടോര്‍ ഒ.ഡി പോളിസിയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 24മണിക്കൂറും ആഴ്ചയില്‍ ഏഴുദിവസവും കസ്റ്റമര്‍കെയര്‍ സംവിധാനമുണ്ട്. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്പ്, സുഗമമായ ക്ലെയിം നടപടിക്രമങ്ങള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here