മുംബൈ: ആഗോളതലത്തിലെടുത്ത കര്‍ശന പണനയം, പണപ്പെരുപ്പനിരക്കിലെ വര്‍ധന, വളര്‍ച്ചാ മാന്ദ്യം, കമ്മോഡിറ്റി വിലകളിലെ കുതിപ്പ് തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും റിസ്‌ക് മാനേജുമെന്റ് തന്ത്രങ്ങളിലൂടെ ഇന്ത്യന്‍ സര്‍ക്കാരിനും കോര്‍പറേറ്റുകള്‍ക്കും പ്രതിരോധം തീര്‍ക്കാനായതായി കോര്‍പറേറ്റ് ഇന്ത്യ റിസ്‌ക് ഇന്‍ഡക്‌സ് (സി.ഐ.ആര്‍.ഐ) 2022.

രാജ്യത്തെ പ്രമുഖ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് നടത്തിയ പഠനത്തില്‍ 2021ലെ 62ല്‍നിന്ന് റിസ്‌ക് ഇന്‍ഡക്‌സ് സ്‌കോര്‍ 2022ല്‍ 63 ആയി ഉയര്‍ന്നതായി കണ്ടെത്തി. ഫ്രോസ്റ്റ്, സള്ളിവന്‍ എന്നിവരുമായി സഹകരിച്ചായിരുന്നു പഠനം.

ഓര്‍ഗനൈസേഷനുകളെ ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള റിസ്‌ക് മാനേജുമെന്റ് അവാര്‍ഡുകള്‍(ഐ.ആര്‍.എം.എ)ക്കായി റിസ്‌ക് സൂചിക സൃഷ്ടിക്കുന്നതില്‍ മുന്‍നിരക്കാരാണ് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്.

ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡിന്റെ റിസ്‌ക് ഇന്‍ഡക്‌സ് 2022ല്‍ 32 ഘടകങ്ങളും ആറ് വിശാല മാനദണ്ഡങ്ങളുമാണ് ഉള്‍ക്കൊള്ളുന്നത്. ആഗോള റിസ്‌ക് മാനേജുമെന്റ് രീതികള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഉയര്‍ന്ന സ്‌കോര്‍ മികച്ച റിസ്‌ക് മാനേജുമെന്റിനെ സൂചിപ്പിക്കുന്നു. കമ്പനികളെ ഫലപ്രദമായ റിസ്‌ക് മാനേജുമെന്റ് രീതികള്‍ സ്വീകരിക്കാന്‍ ഇത് പ്രാപ്തമാക്കുന്നു.

ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡിന്റെ എംഡിയും സിഇഒയുമായ ഭാര്‍ഗവ് ദാസ്ഗുപ്ത, ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന്റെ ഗ്ലോബല്‍ പ്രസിഡന്റ് അരൂപ് സുത്ഷി എന്നിവര്‍ സി.ഐ.ആര്‍.ഐ 2022ന്റെ അവതരണ പരിപാടിയില്‍ സംസാരിച്ചു. ഇന്ത്യാ റിസ്‌ക് മാനേജുമെന്റ് അവാര്‍ഡിന്റെ ഒമ്പതാം പതിപ്പില്‍, ഐ.സി.ഐസി.ഐ ലൊംബാര്‍ഡ്, മാതൃകാപരമായ റിസ്‌ക് മാനേജുമെന്റ് മൂല്യങ്ങള്‍ പിന്തുടര്‍ന്ന വന്‍കിട-ഇടത്തരം മേഖലകളിലെ 250ലധികം കോര്‍പറേറ്റുകളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തു.


റിസ്‌ക് സൂചിക ഉയരുന്നത് ഇന്ത്യയിലെ കമ്പനികള്‍ക്കിടയിലെ മികച്ച റിസ്‌ക് മാനേജുമെന്റിനെ സൂചിപ്പിക്കുന്നു.

Key Factors Comparison202220212020
Corporate India Risk Index636257
Corporate India Risk Management666564
Corporate India Risk Exposure646266



റിസ്‌ക് പ്രൊഫൈല്‍ വിലയിരുത്തി മാനേജ് ചെയ്യാനും ആവശ്യമായ ഉള്‍ക്കാഴ്ചകളും മറികടക്കാനുള്ള വഴികളും കമ്പനികള്‍ക്ക് ലഭ്യമാക്കാനും ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് കോര്‍പ്പറേറ്റ് റിസ്‌ക് ഇന്‍ഡക്സ് റിപ്പോര്‍ട്ടിലൂടെ കഴിയുമെന്ന് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് എം.ഡിയും സി.ഇ.ഒയുമായ ഭാര്‍ഗവ് ദാസ്ഗുപ്ത പറഞ്ഞു. ദീര്‍ഘകാലയളവില്‍ പ്രതികൂല സാഹചര്യങ്ങള്‍ തരണംചെയ്യാനും സുസ്ഥിര വളര്‍ച്ച നേടാനും അത് പ്രാപ്തമാക്കുന്നു. ആഗോള വെല്ലുവിളികള്‍ നേരിടുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ സ്വീകരിച്ച കാര്യക്ഷമമായ റിസ്‌ക് മാനേജുമെന്റ് രീതികളുടെ തെളിവാണ് കോര്‍പറേറ്റ് റിസ്‌ക് ഇന്‍ഡക്സിന്റെ മൂന്നാം പതിപ്പിലെ മെച്ചപ്പെടുത്തിയ സ്‌കോര്‍ എന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക സാഹചര്യത്തില്‍ സമഗ്രവും കാര്യക്ഷമമവുമായ റിസ്‌ക് മാനേജുമെന്റ് രീതികള്‍ പിന്തുടര്‍ന്ന് മുന്നോട്ടുപോകേണ്ടത് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോര്‍പറേറ്റ് ഇന്ത്യയുടെ റിസ്‌ക് ഇന്‍ഡക്‌സ് സ്‌കോര്‍ ക്രമാനുഗതമായി മെച്ചപ്പെടുന്നു എന്നത് രാജ്യത്തെ മുന്നേറ്റത്തിന്റെ കരുത്താണെന്ന്  ഫ്രോസ്റ്റ്  ആന്‍ഡ് സള്ളിവന്‍ ഗ്ലോബല്‍ പ്രസിഡന്റ് അരൂപ് സുത്ഷി പറഞ്ഞു. ടെലികോം ആന്‍ഡ് കമ്യൂണിക്കേഷന്‍, എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ്, എഡ്യുക്കേഷന്‍ ആന്‍ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് തുടങ്ങി നിരവധി മേഖലകള്‍ മികച്ച റിസ്‌ക് ഇന്‍ഡക്‌സിലേയ്ക്ക് നീങ്ങുന്നതായി ഞങ്ങള്‍ കാണുന്നു. വന്‍കിട-ഇടത്തരം സംരംഭങ്ങള്‍, ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍നിന്ന് വന്ന വിപണിയും സമ്പദ് വ്യവസ്ഥയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട റിസ്‌കുകളെ പ്രതിരോധിക്കാനും മുന്നോട്ടുപോകാനുമുള്ള പക്വത പ്രകടിപ്പിക്കുന്നത് മാറുന്ന ലോകത്തെ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ സൂചനയാണ് നല്‍കുന്നത്.

20 സെക്ടറുകളും മികവ് പുലര്‍ത്തിയപ്പോള്‍ ഓട്ടോ, എഫ്എംസിജി, ടൂറിസം, ഹെല്‍ത്ത്‌കെയര്‍, ടെലികോം, ഫാര്‍മ, ന്യൂ ഏജ് വിഭാഗം എന്നിവ ഉള്‍പ്പടെ ഏഴ് വിഭാഗങ്ങള്‍ റിസ്‌ക് കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും മികവ് പുലര്‍ത്തിയതായി റിസ്‌ക് ഇന്‍ഡക്‌സ് 2022 സൂചന നല്‍കുന്നു.

എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫെന്‍സ് മേഖല റിസ്‌ക് ഇന്‍ഡക്‌സില്‍ ഏറ്റവും പുരോഗതി കാണിച്ചു. സര്‍ക്കാരിന്റെയും കമ്പനികളുടെയും പിന്തുണയാണ് 2021ലെ 52ല്‍നിന്ന് 2022ല്‍ 63ലെത്താന്‍ സഹായിച്ചത്. സൈബര്‍ ഭീഷണികള്‍, നവീകരണ റിസ്‌ക് എന്നിവ മറികടക്കാന്‍ പരമ്പാരാഗത സെക്ടറുകള്‍ തയ്യാറെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.

ടൂറിസം, ഹോസ്പിറ്റാലിറ്റി, ട്രാസ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകള്‍, ഇന്ധന വിലവര്‍ധനവും ഭീകരവാദവും മൂലമുണ്ടായ തടസ്സങ്ങളെ കാര്യക്ഷമമായി കൈകാര്യംചെയ്തു. എന്നിരുന്നാലും സ്ഥൂല സാമ്പത്തിക ഘടകങ്ങള്‍ കാരണം, ലോഹങ്ങള്‍, ഖനനം, കെമിക്കല്‍, പെട്രോകെമിക്കല്‍ മേഖലകള്‍ റിസ്‌ക് മാനേജുമെന്റില്‍ ഇടിവ് കാണിച്ചു.

കോര്‍പറേറ്റ് ഇന്ത്യ റിസ്‌ക് ഇന്‍ഡക്‌സില്‍, കമ്പനികളുടെ പ്രവര്‍ത്തനം ഉയര്‍ത്തിക്കാണിക്കുന്നതിനൊപ്പം റിസ്‌ക് ലഘൂകരിക്കുന്നതിനും 2023ല്‍ മികച്ച റിസ്‌ക് ഇന്‍ഡക്‌സ് സ്‌കോര്‍ നേടുന്നതിനുമുള്ള നടപടികളും ശുപാര്‍ശ ചെയ്യുന്നു. സാചര്യങ്ങള്‍ക്കനുസരിച്ച് അപകട സാധ്യത വിഭാവനം ചെയ്യുക, സമഗ്രമായ സമീപനത്തിലൂടെ റിസ്‌ക് ഒഴിവാക്കുക, ഭാവി വിശകലനത്തിലൂടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉള്‍ക്കാഴ്ച നേടുക എന്നിവയാണ് അതിനുള്ള മാര്‍ഗങ്ങളെന്നും അദ്ദേഹം വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here