പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിതരണംചെയ്ത ഭരണഘടനയില്‍ ‘മതേതരത്വം’ എന്ന വാക്കില്ലെന്ന് കോണ്‍ഗ്രസ്. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലര്‍’ എന്ന പദമാണ് ഒഴിവാക്കിയിരിക്കുന്നത്. പുതിയ മന്ദിരത്തിലേക്ക് മാറിയതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ അംഗങ്ങള്‍ക്ക് ഭരണഘടന വിതരണം ചെയ്തത്. അതേസമയം സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി സംശയാസ്പദമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കൗശലപൂര്‍വം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഒഴിവാക്കിയെന്നും ആശങ്കപ്പെടുത്തുന്നതാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ ആരോപണം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയും ഭരണപക്ഷത്തെ മന്ത്രിമാരും വളരെ കുറച്ച് നേതാക്കളും മാത്രമാണ് ഇന്നലെ വിതരണം ചെയ്ത പുതിയ ഭരണഘടനയടക്കമുള്ള വാങ്ങിയത്. 1976 ല്‍ 42–ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ‘മതേതരത്വം’ എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്.ബിജെപി നേരത്തെ മുതല്‍ തന്നെ സോഷ്യലിസ്റ്റ് സെക്കുലര്‍ എന്ന വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. ഇന്ത്യയെന്ന ആശയത്തില്‍ തന്നെ മതേതരത്വം ഉള്‍ക്കൊള്ളുന്നതിനാല്‍ പ്രത്യേകമായി ചേര്‍ക്കേണ്ടെന്നായിരുന്നു ബിജെപിയുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here