തേനി -മുണ്ടൻതുറ: അരിക്കൊമ്പൻ 25 കിലോമീറ്ററുകളോളം സഞ്ചരിച്ച്‌ തമിഴ്‌നാട്ടിലെ ജനവാസമേഖലയിലെത്തി. അരിക്കൊമ്പൻ മുൻപത്തേക്കാള്‍ കൂടുതല്‍ ചുറ്റിക്കറങ്ങുന്നുണ്ട് എന്നും തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേരളവും തമിഴ്‌നാടും സംയുക്തമായാണ് ആനയുടെ നീക്കം നിരീക്ഷിക്കുന്നത്. പുതിയ ആവാസ വ്യവസ്ഥയോട് അരിക്കൊമ്പൻ പൂര്‍ണമായും ഇണങ്ങിയതായാണ് വിലയിരുത്തല്‍. മറ്റ് ആനകളോട് കൂട്ടുകൂടിയതായും തമിഴ്‌നാട് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. തിരുനെല്‍വേലിയിലെ കളക്കാട് മുണ്ടൻതുറ കടുവാസങ്കേതത്തിലുള്ള അരിക്കൊമ്പന്റെ റഡാറില്‍നിന്നുള്ള സിഗ്നലുകള്‍ തുടരെ ലഭിക്കുന്നതായി വനംവകുപ്പ് നെയ്യാര്‍ ഡിവിഷൻ ഉദ്യോഗസ്ഥര്‍ മുമ്പ് അറിയിച്ചിരുന്നു. കളക്കാട് മുണ്ടൻതുറ കടുവാസങ്കേതത്തിനോട് ചേര്‍ന്നുള്ളതാണ് മാഞ്ചോല എസ്റ്റേറ്റ്. ഇവിടെ ആനകള്‍ എത്തുന്നത് പതിവാണെന്നും ഭയപ്പെടാനില്ലെന്നും തമിഴ്‌നാട് വനംവകുപ്പ് മുമ്പ് വ്യക്തമാക്കിയിരുന്നു. 150 ഓളം തൊഴിലാളികള്‍ മാഞ്ചോലയില്‍ താമസിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here