41 നയതന്ത്ര ഉദ്യോഗസ്ഥരെ കാന‍ഡ തിരിച്ചുവിളിച്ചതോടെ ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളുടെ പ്രവർത്തനം പൂർണമായി സ്തംഭിക്കും. ബെംഗളൂരു, ചണ്ഡീഗഢ്, മുബൈ കോണ്‍സുലേറ്റകള്‍ സ്തംഭിക്കുന്നതോടെ ഇന്ത്യക്കാരുടെ വീസ നടപടികൾ വൈകുമെന്ന് കാനഡ വ്യക്തമാക്കി. എന്നാൽ 89 ശതമാനം ഇന്ത്യക്കാരും സ്വകാര്യ ഏജൻസികളെ ആശ്രയിക്കുന്നതിനാൽ ഭൂരിഭാഗം പേരെയും പ്രശ്നം ബാധിച്ചേക്കില്ല.

ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ എടുത്തുകളയുമെന്ന ഇന്ത്യയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിച്ചത്. രാജ്യത്തുള്ള മൂന്ന് കാനഡ കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥർ രാജ്യം വിട്ടതോടെയാണ് വീസ നടപടികള്‍ പ്രതിസന്ധിയിലാവുക. ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം 27ൽനിന്ന് അഞ്ചായി കുറഞ്ഞു. ഡൽഹി ഹൈക്കമ്മിഷൻ ഓഫിസ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുമെങ്കിലും വീസ നടപടികളിൽ കാലതാമസമുണ്ടാകുമെന്ന് കാനഡ വ്യക്തമാക്കി.

ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ്, നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കാനഡ വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയിൽനിന്ന് നിലവിൽ സ്വകാര്യ ഏജൻസികൾ വഴിയാണ് ഭൂരിഭാഗം വീസ അപേക്ഷയും സമർപ്പിക്കപ്പെടുന്നത്. അതിനാൽ,, ഒരുവിഭാഗത്തെ മാത്രമാണ് കാനഡയുടെ തീരുമാനം ബാധിക്കുക. ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങി ഉദ്യോഗസ്ഥരെ പിന്‍വലിച്ചെങ്കിലും നിജ്ജറെ കൊന്നതിന് തെളിവ് എവിടെയെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി കാനഡ വിദേശകാര്യമന്ത്രി നൽകിയതുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here