ലോകായുക്തയെ തിരുത്തി സുപ്രീംകോടതി ഉത്തരവ്. ലോകായുക്തയ്ക്കോ ഉപലോകായുക്തയ്ക്കോ നിര്‍ദേശ ഉത്തരവുകളിടാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ശുപാർശകൾ ബന്ധപ്പെട്ട അതോറിറ്റിക്ക് റിപ്പോർട്ടായി സമർപ്പിക്കാനേ അധികാരമുള്ളൂവെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, രാജേഷ് ബിന്‍ഡല്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. റീസര്‍വെ രേഖകളിലെ തെറ്റുകള്‍ തിരുത്താന്‍ വര്‍ക്കല അഡീഷണല്‍ തഹീല്‍ദാറിനോട് ഉപലോകായുക്ത നിര്‍ദേശിച്ചിരുന്നു. ഇതു ഹൈക്കോടതി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ലോകായുക്തയുടെ അധികാരങ്ങള്‍ സുപ്രീംകോടതി ഓര്‍മിപ്പിച്ചത് . ഉപലോകായുക്ത ഉത്തരവും ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here