കൊച്ചി: ഇന്ത്യന്‍ ജി.ഡി.പിയില്‍ 10 ശതമാനം പങ്കുവഹിക്കുന്ന റീറ്റെയ്ല്‍ രംഗം അതിവേഗ വളര്‍ച്ചയുമായി വൈകാതെ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയായി മാറുമെന്ന് ആദിത്യ ബിര്‍ള ടെക്‌സ്‌റ്റൈല്‍സ് മുന്‍ ബിസിനസ് ഹെഡ്ഡും ആദിത്യ ബിര്‍ള റീറ്റെയ്ല്‍ മുന്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ തോമസ് വര്‍ഗീസ് പറഞ്ഞു. കൊച്ചി ലെ മെറിഡിയനില്‍ നടന്ന ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമ്മിറ്റില്‍ മുഖ്യാതിഥിയായി സംബന്ധിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക വിദഗ്ധനും വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് മുന്‍ മാനേജിംഗ് പാര്‍ട്ണറുമായ വേണുഗോപാല്‍ സി. ഗോവിന്ദ്, അസ്വാനി ലച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ദീപക് അസ്വാനി, റീറ്റെയ്ല്‍ കണ്‍സള്‍ട്ടന്റും ഗ്രന്ഥകാരനും സ്ട്രാറ്റജിക് ഡിസൈന്‍ വിദഗ്ധനും എന്‍.ഐ.ഡി മുന്‍ ഡയറക്റ്ററുമായ ഡാര്‍ലി കോശി, ബാങ്ക് ഓഫ് ബറോഡ സോണല്‍ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തില്‍, ധനം ചീഫ് എഡിറ്ററും ചെയര്‍മാനുമായ കുര്യന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമിറ്റിലും അവാര്‍ഡ്ദാന ചടങ്ങിലുമായി 20 ലേറെ വിദഗ്ധരാണ് പ്രഭാഷണം നടത്തിയത്. റീറ്റെയ്ല്‍ മേഖലയിലെ സമകാലികമായ വിഷയങ്ങളെ കേന്ദ്രീകരിച്ച് മൂന്ന് പാനല്‍ ചര്‍ച്ചകളും നടന്നു.

അവാര്‍ഡ് നിശയില്‍ വെച്ച് ധനം റീറ്റെയ്ലര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കല്യാണ്‍ സില്‍ക്ക്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ടി എസ് പട്ടാഭിരാമന് തോമസ് വര്‍ഗീസ് സമ്മാനിച്ചു. ധനം റീറ്റെയ്ല്‍ സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ബിയോണ്ട് സ്നാക്ക് സ്ഥാപകന്‍ മാനസ് മധു ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here