ഇന്ത്യന്‍ നാവികസേനയുടെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെയും സഹായത്തോടെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തത് 3,300 കിലോ മയക്കുമരുന്ന്.

ഗുജറാത്ത് തീരത്ത് പാകിസ്ഥാന്‍ ജീവനക്കാരെന്ന് സംശയിക്കുന്ന ബോട്ടില്‍ നിന്നാണ് ഇത്രയധികം മയക്കുമരുന്ന് പിടികൂടിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് പിടിച്ചെടുക്കലാണിത്. ഇവയ്ക്ക് രാജ്യാന്തര വിപണിയില്‍ 2000 കോടിയിലേറെ വില വരുമെന്നാണ് കണക്കാക്കുന്നത്.

രണ്ട് ദിവസമായി കടലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതാണ് ലഹരിയുമായി വന്ന ബോട്ട്. ബോട്ടും മയക്കുമരുന്നും ജീവനക്കാരെയും ഗുജറാത്തിലെ പോര്‍ബന്തറിലേക്ക് കൊണ്ടുപോയി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here