Thursday, May 16, 2024
spot_img
Home ന്യൂസ്‌ ഇന്ത്യ നിരത്തുകള്‍ കീഴടക്കാന്‍ ഇനി ടുവീലര്‍ ടാക്‌സി

നിരത്തുകള്‍ കീഴടക്കാന്‍ ഇനി ടുവീലര്‍ ടാക്‌സി

83
0

ന്യൂഡല്‍ഹി: രാജ്യത്തെ നിരത്തുകള്‍ താമസിയാതെ ടുവീലര്‍ ടാക്‌സികളെക്കൊണ്ട് നിറയും. ടുവീലര്‍ ടാക്‌സികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതോടെയാണിത്. 

ഇതിനുവേണ്ടി മോട്ടോര്‍ വെഹിക്കിള്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടനെ ഭേദഗതിവരുത്തിയേക്കും. അതോടൊപ്പം ഇരുചക്ര വാഹന ടാക്‌സികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 

നിലവില്‍ കേന്ദ്രനിയമം ടുവീലര്‍ ടാക്‌സികള്‍ക്ക് അനുമതി നല്‍കുന്നില്ലെങ്കിലും ഗോവ, ഹരിയാണ എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. 

അടുത്തയിടെ ബെംഗളുരുവില്‍ ആരംഭിച്ച ഉബര്‍ ടുവീലര്‍ ടാക്‌സി സേവനം നിയമപ്രശ്‌നം നേരിട്ടതിനെതുടര്‍ന്ന്  നിര്‍ത്തിയിരുന്നു. 

വാണിജ്യ വാഹന വിഭാഗത്തില്‍ രജിസ്‌ട്രേഷന്‍ നേടിയവര്‍ക്കായിരിക്കും ടാക്‌സി സേവനത്തിന് അനുമതി നല്‍കുക. വാഹനം ഓടിക്കുന്നവര്‍ക്ക് കമേഴ്‌സ്യല്‍ ലൈസന്‍സും ആവശ്യമാണ്. സ്വകാര്യഇരുചക്രവാഹനങ്ങളെ ടാക്‌സിയായി ഓടാന്‍ അനുവദിക്കുകയുമില്ല. 

യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതോടൊപ്പം കൊണ്ടുവരും. പിന്‍സീറ്റിലുള്ളവര്‍ക്ക് ഹെല്‍മെറ്റ്, റിഫ്‌ളക്ടര്‍ ജാക്കറ്റ് തുടങ്ങിയവയും നിര്‍ബന്ധമാക്കിയേക്കും.