ജമ്മു കശ്മീരിലെ ഹിരാനഗറിൽ പാക്ക് ഭീകരവാദികൾ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ തെർമൽ ചിത്രങ്ങൾ അതിർത്തിരക്ഷസേന പുറത്തുവിട്ടു. ബുധനാഴ്ച രാത്രിയുണ്ടായ സംഭവത്തിന്റെ തെർമൽ ചിത്രങ്ങളാണ് ബിഎസ്എഫ് പുറത്തുവിട്ടത്. ബിഎസ്എഫ് പോസ്റ്റിനു നേരെ ഭീകരർ ബോംബെറിയുന്നതും ശക്തമായ വെടിവയ്പ്പു നടത്തുന്നതും കാണാം.

ആറു ഭീകരരാണ് ഉണ്ടായിരുന്നതെന്നാണ് ബിഎസ്എഫ് നൽകുന്ന വിവരം. ഇവർ പാക്കിസ്ഥാനിൽ നിന്നു രാജ്യാന്തര അതിർത്തിക്ക് സമീപം എത്തുകയായിരുന്നു. തുടർന്ന് ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ ഒാട്ടോമാറ്റിക് തോക്കുകളും റോക്കറ്റ് ഗ്രനേഡുകളും മറ്റും ഉപയോഗിച്ച് ആക്രമിച്ചു. ഉടൻതന്നെ ബിഎസ്എഫും ശക്തമായ മറുപടി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here